Skip to main content

വയോശ്രേഷ്ഠ സമ്മാൻ പുരസ്‌കാരത്തിന് അപേക്ഷിക്കാം

അന്താരാഷ്ട്ര വയോജന ദിനാഘോഷത്തിന്റെ ഭാഗമായി വിതരണം ചെയ്യുന്ന വയോശ്രേഷ്ഠ സമ്മാൻ 2021 ന് അപേക്ഷ ക്ഷണിച്ചു. മികച്ച സേവനം കാഴ്ചവെച്ച സംസ്ഥാനത്തെ മുതിർന്ന പൗരൻമാർക്കും മുതിർന്ന പൗരൻമാരുടെ, പ്രത്യേകിച്ച് നിർദ്ധനരായ മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിനായി മികച്ച സേവനം നടത്തുന്ന സ്ഥാപനങ്ങൾക്ക് കേന്ദ്ര സാമൂഹ്യനീതിയും ശാക്തീകരണവും മന്ത്രാലയം നൽകുന്ന പുരസ്‌കാരത്തിന് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി മാർച്ച് 31. കൂടുതൽ വിവരങ്ങൾ  www.sjd.kerala.gov.inhttp://socialjustice.nic.in യിൽ ലഭിക്കും.
പി.എൻ.എക്സ്. 1081/2021
 

date