Skip to main content

ഡെപ്യൂട്ടേഷൻ ഒഴിവ്

തിരുവനന്തപുരം സി.എച്ച്.മുഹമ്മദ്‌കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡിൽ എൽ.ഡി.ക്ലർക്ക് തസ്തികയിലെ ഒരു ഒഴിവിലേയ്ക്ക് ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും ഉചിത മാർഗ്ഗേണ അപേക്ഷ ക്ഷണിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നുള്ളവർക്കും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവർക്കും മുൻഗണന ലഭിക്കും. എസ്റ്റാബ്ലിഷ്‌മെന്റ്/അക്കൗണ്ട്‌സ് വിഷയങ്ങളിലുള്ള പ്രവൃത്തി പരിചയം അഭിലഷണീയം. അപേക്ഷകൾ മാർച്ച് 30ന് വൈകിട്ട് അഞ്ചിന് മുമ്പായി ഡയറക്ടർക്ക് ലഭിക്കണം. വിലാസം: ഡയറക്ടർ, സി.എച്ച്.മുഹമ്മദ്‌കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡ്, പാങ്ങപ്പാറ പി.ഒ, തിരുവനന്തപുരം-692281, ഫോൺ:0471-2418524, 9495660607.
പി.എൻ.എക്സ്. 1090/2021

date