Skip to main content

തിരഞ്ഞെടുപ്പില്‍ കോവിഡ് പ്രതിരോധം ഉറപ്പാക്കും; കളക്ടര്‍

 

 

പൂര്‍ണമായും കോവിഡ് പ്രതിരോധം ഉറപ്പാക്കിയായിരിക്കും ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് ബൂത്തുകള്‍ സജ്ജീകരിക്കുകയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ എസ് ഷാനവാസ്‌ പറഞ്ഞു. ഒരു പോളിംഗ് ബൂത്തില്‍ പരമാവധി ആയിരം പേര്‍ മാത്രമാണ് വോട്ടു ചെയ്യുക.

 

ഓരോ ബൂത്തിലും ബ്രേക്ക് ദ ചെയിന്‍ കിറ്റ്, മാസ്‌ക് കോര്‍ണര്‍ എന്നിവ സജ്ജമാക്കും. ഓരോ ബൂത്തിലും വോട്ടര്‍മാര്‍ക്ക് നല്‍കുന്നതിന് ഡിസ്‌പോസിബിള്‍ കയ്യുറകളും ഉണ്ടാകും.

 

തിരഞ്ഞെടുപ്പിന്‍റെ തലേ ദിവസം എല്ലാ പോളിംഗ് ബൂത്തുകളും അണുവിമുക്തമാക്കും. തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിച്ചശേഷമാകും വോട്ടര്‍മാരെ ബൂത്തിലേക്ക് കയറ്റിവിടുക. 

 

 

പത്രിക സമര്‍പ്പണത്തിനും മുന്‍കരുതല്‍

പത്രിക സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ടു പേരെ മാത്രമേ അനുവദിക്കൂ. പത്രിക സമര്‍പ്പിക്കാനെത്തുമ്പോള്‍ രണ്ടു വാഹനങ്ങളില്‍ കൂടുതല്‍ പാടില്ല. കോവിഡ് പ്രതിരോധം ഉറപ്പാക്കുന്നതിനായി റിട്ടേണിംഗ് ഓഫീസര്‍മാരുടെ മുറികളില്‍ ആവശ്യത്തിന് സ്ഥല സൗകര്യം ഉണ്ടായിരിക്കണം. 

 

പത്രിക സമര്‍പ്പിക്കാനെത്തുന്നവര്‍ക്കും തെര്‍മല്‍ സ്‌കാനിംഗിനു ശേഷമായിരിക്കും പ്രവേശനം അനുവദിക്കുക. സ്ഥാനാര്‍ത്ഥിയും ഒപ്പമെത്തുന്നവരും മാസ്‌ക്, ഗ്ലൗസ്, ഫേസ് ഷീല്‍ഡ് എന്നിവ ധരിച്ചിരിക്കണം.

 

 

 പുതിയ വോട്ടിംഗ് യന്ത്രങ്ങൾ എത്തിച്ചു. 

 

നിയമസഭാ തിരഞ്ഞെടുപ്പിന് ജില്ലയിൽ ഉപയോഗിക്കുന്നതിനായി 4700 ബാലറ്റ് യൂണിറ്റും 4700 കൺട്രോൾ യൂണിറ്റുകളും 5000 വി വി പാറ്റ് യന്ത്രങ്ങളും എത്തിച്ചു. 4639 ബാലറ്റ് യുണിറ്റ്, 4493 കണ്ട്രോൾ യൂണിറ്റ്, 4470 വിവി പാറ്റ് യന്ത്രങ്ങൾ എന്നിവ പരിശോധന പൂർത്തിയാക്കി.

 

 

തിരഞ്ഞെടുപ്പ് ജോലി; വിവരശേഖരണത്തിന് തുടക്കം

തിരഞ്ഞെടുപ്പ് ജോലിക്കായി ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള വിവരശേഖരണം തുടങ്ങി. സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെയാണ് തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കുന്നത്.

 

 

*പരിശീലനം തുടങ്ങി *

തിരഞ്ഞെടുപ്പ് വരണാധികാരികളുടെയും ഉപവരണാധികാരികളുടെയും ജീവനക്കാർക്കും മാസ്റ്റർ ട്രെയിനർമാർക്കുമുള്ള പരിശീലന പരിപാടി ഇരിങ്ങാലക്കുട സെന്റ് ജോസഫ് സ്കൂളിൽ തുടങ്ങി. നിയോജക മണ്ഡലങ്ങളിലെ ട്രെയിനർമാർക്കായി ലൈവ് സ്ട്രീമിംഗ് നടത്തും.

 

ഉദ്യോഗസ്ഥര്‍ക്ക് വാക്സിന്‍ വിതരണം തുടങ്ങി

 ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ജോലിക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം തുടങ്ങി. 

 

സര്‍ക്കാര്‍ വകുപ്പുകള്‍, എയ്ഡഡ് കോളേജുകള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കാണ് പ്രതിരോധ മരുന്ന് നല്‍കുക. 

 

സന്ദേശം ലഭിക്കുന്നതനുസരിച്ച് ജീവനക്കാര്‍ നിശ്ചിത കേന്ദ്രങ്ങളില്‍ എത്തി വാക്സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

date