Skip to main content

അന്താരാഷ്ട്ര ചലച്ചിത്രമേള: മീഡിയ സെല്ലിലേക്ക് റിപ്പോര്‍ട്ടര്‍മാരെ ആവശ്യമുണ്ട്

 

മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ പാലക്കാട് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി സജ്ജീകരിക്കുന്ന മീഡിയോ സെല്ലിലേക്ക് റിപ്പോര്‍ട്ടിങ്, സിനിമ നിരൂപണം എന്നിവ തയ്യാറാക്കാന്‍ കഴിവുള്ള റിപ്പോര്‍ട്ടര്‍മാരെ (ആറ് പേര്‍) ആവശ്യമുണ്ട്. ഇംഗ്ലീഷ്, മലയാളം ഭാഷാ പ്രാവീണ്യമുള്ള ജേണലിസം പി.ജി, ബിരുദം, പി.ജി ഡിപ്ലോമ കോഴ്സ് കഴിഞ്ഞവര്‍ക്കും നിലവില്‍ പഠിക്കുന്നവര്‍ക്കും പങ്കെടുക്കാം. പാലക്കാട് ജില്ലക്കാര്‍ക്ക് മുന്‍ഗണന. സിനിമാ വിഷയങ്ങളിലുള്ള അഭിരുചി അഭികാമ്യം. നിശ്ചിത പ്രതിഫലവും സര്‍ട്ടിഫിക്കറ്റും ലഭിക്കും. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, കോളേജ് ഐഡി കാര്‍ഡ് കോപ്പി  (നിലവില്‍ പഠിക്കുന്നവര്‍), സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി (പഠനം പൂര്‍ത്തിയാക്കിയവര്‍) സഹിതം ഫെബ്രുവരി 27 ന് ഉച്ചയ്ക്ക് ഒന്നിനകം prd.pkd@gmail.com ല്‍ ലഭ്യമാക്കണം. ഫോണ്‍: 0491-2505329.

date