Skip to main content

ജില്ലയില്‍ എറ്റവും കൂടുതലും കുറവ് വോട്ടും രേഖപ്പെടുത്തിയ ബൂത്തുകള്‍ പീരുമേട് മണ്ഡലത്തില്‍

ഇടുക്കി ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയ ബൂത്തും കുറവ് വോട്ട് രേഖപ്പെടുത്തിയ ബൂത്തും പീരുമേട് മണ്ഡലത്തിലാണ്. സെന്റ്. തോമസ് ഹൈസ്‌കൂള്‍ അട്ടപ്പള്ളം (വടക്ക് ഭാഗം) 88-ാം നമ്പര്‍ ബൂത്തിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയത്- 806 (1005 വോട്ടര്‍മാര്‍) ജില്ലയില്‍ ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത് പീരുമേട് മണ്ഡലത്തിലെ കുമളി പച്ചക്കാനം 106-ാം ബൂത്ത് പഞ്ചായത്ത് അംഗന്‍വാടിയിലാണ്. 29 വോട്ടര്‍മാരില്‍ 5 പേര്‍മാത്രമാണ് ഇവിടെ വോട്ട് ചെയ്തത്. ദേവികുളം മണ്ഡലത്തില്‍ ഏറ്റവും കൂടതല്‍ വോട്ട് രേഖപ്പെടുത്തിയത് മറയൂര്‍ സെന്റ് മേരിസ് യുപി സ്‌കൂളിലെ 8-ാം നമ്പര്‍ ബൂത്തിലാണ്. ഇവിടെ 762 പേര്‍ വോട്ട് ചെയ്തു. 31-ാം നമ്പര്‍ ബൂത്ത് പറപ്പയാര്‍കുടി ഇഡിസി സെന്ററിലാണ് മണ്ഡലത്തിലെ ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത്. 141 പേരാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്. ഉടുമ്പന്‍ചോല മണ്ഡലത്തില്‍ ഗവണ്‍മെന്റ് യുപിഎസ് കല്ലാര്‍ ചോറ്റുപാറ 146-ാം ബൂത്തില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തി. 782 പേര്‍ ഇവിടെ വോട്ട് ചെയ്തു. 41 എ ബൂത്തില്‍ ചേരിയാര്‍ 71-ാം നമ്പര്‍ അംഗന്‍വാടി ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തി. 180 പേരാണ് ഇവിടെ വോട്ട് ചെയ്തത്. തൊടുപുഴ നിയോജക മണ്ഡലത്തില്‍ 85-ാം ബൂത്ത് തൊടുപുഴ മുനിസിപ്പല്‍ വെങ്ങല്ലൂര്‍ യുപിഎസില്‍ 793 പേര്‍ വോട്ട് ചെയ്തു.് ഗവ.എല്‍പിഎസ് കുമാരമംഗലം 9 എ നമ്പര്‍ ബൂത്തിലാണ് ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത്. ഇവിടെ 265 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇടുക്കി നിയോജക മണ്ഡലത്തില്‍ നെല്ലിപ്പാറ സെന്റ് സേവ്യേഴ്‌സ് എല്‍പിഎസിലെ 118-ാം നമ്പര്‍ ബൂത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ പോള്‍ ചെയ്തത്. 758 പേര്‍ ഇവിടെ വോട്ട് ചെയ്തു. 20-ാം നമ്പര്‍ ബൂത്തായ കൈതപ്പാറ ഫോറസ്റ്റ് ഔട്ട് പോസ്റ്റിലാണ് ഇടുക്കി മണ്ഡലത്തില്‍ ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത്. 155 പേരാണ് ഇവിടെ വോട്ട് ചെയ്തത്.  
 

date