Skip to main content

ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സാമൂഹിക-സാമ്പത്തിക സർവേ പുരോഗമിക്കുന്നു

കേരള സർക്കാർ സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റിന്റെ പങ്കാളിത്തത്തോടെ നടത്തുന്ന കേരളത്തിലെ 'ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സാമൂഹിക-സാമ്പത്തിക സർവേ' പുരോഗമിക്കുന്നു. ട്രാൻസ്‌ജെൻഡർ വ്യക്തികളെ കണ്ടെത്തി അവർക്കാവശ്യമായ വികസന രൂപരേഖ തയ്യാറാക്കുകയാണ് സർവേയുടെ ലക്ഷ്യം. ജില്ലകളിലെ സാമൂഹികാധിഷ്ഠിത സംഘടനകൾ വഴി തിരഞ്ഞെടുത്ത ട്രാൻസ്‌ജെൻഡർ വ്യക്തികളെയാണ് സർവേ നടത്താനുള്ള ഫീൽഡ് ഇൻവെസ്റ്റിഗേറ്റർമാരായി നിയോഗിച്ചിട്ടുള്ളത്. ട്രാൻസ്‌ജെൻഡർ വ്യക്തികൾ അതത് ജില്ലകളിലെ സാമൂഹികാധിഷ്ഠിത സംഘടനയുമായി ബന്ധപ്പെട്ട് സാമൂഹിക-സാമ്പത്തിക സർവേയിൽ പങ്കെടുക്കണം.
പി.എൻ.എക്സ്.1303/2021

date