Skip to main content

പി എസ് സി പൊതു പ്രാഥമിക പരീക്ഷ  10 ന്

പന്ത്രണ്ടാം ക്ലാസ്സ് വരെ യോഗ്യതയുള്ള വിവിധ തസ്തികകളിലേക്കുള്ള   പി എസ് സി പൊതു പ്രാഥമിക ഒ.എം.ആർ പരീക്ഷ  ഏപ്രിൽ 10 ന്  ഉച്ചയ്ക്ക് 01.30 മുതൽ 03.15 വരെ ജില്ലയിലെ വിവിധ പരീക്ഷാ സെന്ററുകളിലായി നടക്കും.
ഉദ്യോഗാർത്ഥികൾ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് കമ്മീഷന്റെ www.keralapsc.gov.in വൈബ്‌സൈറ്റിൽ നിന്നും അവരുടെ യൂസർ ഐഡിയും പാസ്സ് വേഡും ഉപയോഗിച്ച്  ഡൗൺലോഡ് ചെയ്‌തെടുത്ത് കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയുടെ അസ്സൽ സഹിതം ഉച്ചയ്ക്ക് 01.30 നകം മുമ്പായി അതാത് പരീക്ഷ കേന്ദ്രങ്ങളിൽ ഹാജരാകണം.
ഉദ്യോഗാർത്ഥികൾ കോവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായി പാലിക്കണം. പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ, വാച്ച് മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങൾ അനുവദനീയമല്ല. വാഹനങ്ങളുമായി വരുന്ന ഉദ്യോഗാർത്ഥികൾ പരീക്ഷാ സെന്ററിന് പുറത്ത് പാർക്ക് ചെയ്യേണ്ടതാണ്. പരീക്ഷാ സെന്ററിൽ പരീക്ഷാ നടത്തിപ്പിന് തടസ്സമാകുന്ന രീതിയിൽ ഉദ്യോഗാർത്ഥികൾ പ്രവർത്തിച്ചാൽ കർശന നിയമ നടപടികൾ സ്വീകരിക്കും.

date