Skip to main content

സ്വരലയ ഭാരത് ഭവന്‍ സംഗീതോത്സവം ഏപ്രില്‍ 10 മുതല്‍

 

സ്വരലയ, ഭാരത്ഭവന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സ്വരലയ - ഭാരത്ഭവന്‍ സംഗീതോത്സവം 2021 ഏപില്‍ 10 മുതല്‍ 20 വരെ സ്വരലയ ഓര്‍ക്കസ്ട്രയുടെയും ഭാരത് ഭവന്റെയും ഫേസ്ബുക്ക് പേജില്‍ ഓണ്‍ലൈനായി അരങ്ങേറും. എല്ലാ ദിവസവും രാത്രി ഏഴുമുതല്‍ 9.30 വരെയാണ് പരിപാടി നടത്തുക. ദേശീയ, അന്തര്‍ദേശീയ കലാകാരന്‍മാര്‍ പങ്കെടുക്കും. 10 ന്  രാതി 7 ന് നടക്കുന്ന പരിപാടിയില്‍ സ്വരലയ പ്രസിഡന്റ്  എന്‍.എന്‍.കൃഷ്ണദാസ്, സംവിധായകന്‍ കമല്‍, നിര്‍മ്മാതാവും നടനുമായ എ.വി.അനൂപ്, സ്വരലയ തിരുവനന്തപുരം കോ - ഓര്‍ഡിനേറ്റര്‍ ആര്‍.എസ് .ബാബു, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ എന്നിവര്‍ പങ്കെടുക്കും.

സംഗീതോത്സവത്തില്‍ അവതരിപ്പിക്കുന്ന പരിപാടികള്‍

കര്‍ണാടക സംഗീത കച്ചേരി : ടി.എം.കൃഷ്ണ, ശങ്കരന്‍ നമ്പൂതിരി, സുകുമാരി, നരേന്ദ്രമേനാന്‍, മണ്ണൂര്‍ രാജകുമാരനുണ്ണി, ബേബി ശ്രീറാം.  

ഹിന്ദുസ്ഥാനി സംഗീത കച്ചേരി : പണ്ഡിറ്റ് രമേശ് നാരായണ്‍, അബ്രാദിത ബാനര്‍ജി, മധുശ്രീ നാരായണ്‍

ഗസല്‍ കച്ചേരി : ഉമ്പായി, മധുവന്തി നാരായണ്‍, അഡ്മിറല്‍ മുരളീധരന്‍ നായര്‍, സുനിത നെടുങ്ങാടി, മഴ

ഫ്യൂഷന്‍ : എല്‍.ശങ്കറും സംഘവും, മെലഡി മ്യൂസിക് ബാന്‍ഡ്

ഉപകരണ സംഗീത കച്ചേരി  : പാര്‍ഥോ പ്രതീം റോയ്, അനന്ത പദ്മനാഭന്‍, കുടമാളൂര്‍ ജനാര്‍ദ്ദനന്‍, മൈസൂര്‍ സഹോദരന്‍മാര്‍, ടി.എച്ച്. സുബ്രഹ്മണ്യം

date