Skip to main content

അഴിയൂരിൽ 3600 വീടുകളിൽ ഓഷധ സസ്യത്തോട്ടം ഒരുങ്ങുന്നു

 

 

 

അഴിയൂരിൽ 3600 വീടുകളിൽ ഔഷധ സസ്യത്തോട്ടം  ഒരുക്കാൻ  പദ്ധതി. ഇതിന് മുന്നോടിയായി ഔഷധ മിത്രങ്ങളുടെ പരിശീലനം  സംഘടിപ്പിച്ചു.
 സംസ്ഥാന ഔഷധ സസ്യ ബോർഡിന്റെ സഹായത്തോടെയാണ്  3600 വീടുകളിൽ എട്ട് തരം ഔഷധ സസ്യ ചെടികൾ നട്ടുവളർത്താനുള്ള  വീട്ടു  മുറ്റത്തൊരു ഔഷധച്ചെടി പദ്ധതി. പരിശീലനം സംസ്ഥാന ഔഷധ സസ്യ ബോർഡ്  ഡയരക്ടർ കെ.വി. ഗോവിന്ദൻ  ഉദ്ഘാടനം  ചെയ്തു. വൈദ്യ മഹാസഭ  വൈസ് ചെയർമാൻ മടിക്കൈ  കുമാരൻ  വൈദ്യർ ക്ലാസ്  എടുത്തു. വൈസ് പ്രസിഡന്റ്  ശശിധരൻ  തോട്ടത്തിൽ  അധ്യക്ഷത  വഹിച്ചു. പഞ്ചായത്ത്  സെക്രട്ടറി  ടി. ഷാഹുൽ ഹമീദ്, രമ്യ കാരോടി എന്നിവർ  സംസാരിച്ചു.

date