Skip to main content

ചമ്മന്തി പൊടിയും മീന്‍ അച്ചാറും നുണഞ്ഞ് വിദേശസംഘം ദിശയില്‍

 

 

ചമ്മന്തി പൊടി നുണഞ്ഞും മീനച്ചാറിന് എരിവു കൂടി പോയെന്ന് പറഞ്ഞും കോട്ടയത്തിന്റെ തനിമയറിയാന്‍ ഒരു സംഘം വിദേശികള്‍ ദിശയില്‍ എത്തി. ഉഗാണ്ട, കെനിയ, മലാവി, ലൈബീരിയ, മംഗോളിയ എന്നിവിടങ്ങളില്‍ നിന്നാണ് 23 അംഗ വിദേശസംഘം ദിശയിലെത്തിയത്. ഫീഡ് ദ് നേച്ചര്‍ ഇന്ത്യ ട്രയാന്‍കുലര്‍ ട്രൈനിങ് എന്ന പദ്ധതിയുടെ ഭാഗമായാണ് സംഘം മെയ് എട്ടിന് കേരളത്തിലെത്തിയത്. ഉത്തരവാദിത്ത ടൂറിസത്തെ കുറിച്ച് മനസ്സിലാക്കാന്‍ കുമരകത്തെത്തിയ സംഘം കേരളത്തിന്റെ വിപണന തന്ത്രങ്ങളും സര്‍ക്കാരിന്റെ ഇടപെടലുകളും അറിയുക എന്ന ലക്ഷ്യത്തോടെയാണ് ദിശയിലെത്തിയത്. ഇത്തരത്തിലൊരു സംരംഭം ഒരു സര്‍ക്കാര്‍ നേതൃത്വത്തോടെ നടപ്പാക്കുന്നത് അഭിനന്ദനാര്‍ഹമാണെന്ന് ലൈബീരിയന്‍ സ്വദേശി കലായ് റെബേക്ക സിയ പറഞ്ഞു.  കെനിയന്‍ സ്വദേശികളായ ലിയയ്ക്കും ലിനെറ്റിനും ഏറെ ഇഷ്ടപ്പെട്ടത് നമ്മുടെ തനത് ചമ്മന്തിപൊടിയാണ്. രുചിച്ച് നോക്കുന്നതോടൊപ്പം ഇതിന്റെ പാചകവിധി കൂടി ചോദിച്ചാണ് ലിയ മടങ്ങിയത്. സംഘം 24ന് സ്വദേശത്തേക്ക് മടങ്ങുമ്പോള്‍ കോട്ടയത്തിന്റെ സ്വന്തം തേനും കരകൗശല വസ്തുക്കളും സുഗന്ധവ്യഞ്ജനങ്ങളും വെളിച്ചെണ്ണയും ഇവരുടെ ബാഗിലുണ്ടാകും.  

date