Skip to main content

പ്രാദേശിക തലത്തില്‍ കോവിഡ് പരിശോധനയും വാക്‌സിനേഷനും സജീവമാക്കും

 

കോട്ടയം ജില്ലയില്‍ പ്രാദേശിക തലത്തില്‍ കോവിഡ് പരിശോധനയും വാക്‌സിനേഷനും കൂടുതല്‍ സജീവമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം എ.ഡി.എം ആശ സി. ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും സഹകരണത്തോടെ 45 വയസിനു മുകളിലുള്ള എല്ലാവർക്കും  വാക്‌സിന്‍ നല്‍കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. 

ആയിരം പേര്‍ക്കു വരെ വാക്‌സിന്‍ വിതരണം ചെയ്യുന്ന മെഗാ ക്യാമ്പുകള്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷനിലുടെ വാക്‌സിന്‍ നല്‍കും. 
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍, ആര്‍.സി.എച്ച് ഓഫീസര്‍  ഡോ. സി.ജെ. സിത്താര, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍, തദ്ദേശ സ്ഥാപന പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, കുടുംബശ്രീ  ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date