Skip to main content

കോവിഡ് 19: കൂടുതൽ ഓക്സിജൻ സിലിണ്ടറുകൾ ഏറ്റെടുക്കുന്നൂ

 

ആലപ്പുഴ : കോവിഡ് 19 രോഗവ്യാപനത്തിന്റെ തോത് വർദ്ധിക്കുന്ന സാഹചര്യത്തിൽ
ഓക്സിജൻ ലഭ്യത ഉറപ്പു വരുത്താനായി കൂടുതൽ ഓക്സിജൻ സിലിണ്ടറുകൾ ഏറ്റെടുത്ത് ജില്ല കളക്ടർ ഉത്തരവായി. 

നേരത്തെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ദുരന്ത നിവാരണ നിയമപ്രകാരം ഓക്സിജൻ സിലിണ്ടറുകൾ ഏറ്റെടുത്തിരുന്നു. മുൻകരുതലെന്ന നിലയിലാണ് ഇപ്പോൾ കൂടുതൽ ഓക്സിജൻ സിലിണ്ടറുകൾ ഏറ്റെടുത്തത്. ജില്ലയിലെ വിവിധ വ്യവസായ കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലും നിന്നും ലഭ്യമായ എല്ലാ ഓക്സിജൻ സിലിണ്ടറുകളും ഏറ്റെടുക്കാനാണ് ഉത്തരവ്. താലൂക്ക് അടിസ്ഥാനത്തിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നും താലൂക്കിന്റെ ചുമതലയുള്ള താലൂക്ക് ഇന്റസ്ട്രീസ് ഓഫിസർ ഫാക്ടറീസ് ആൻറ് ബോയിലേഴ്സ് വഴിയാണ് സിലിണ്ടറുകൾ ഏറ്റെടുക്കുക.

ഓക്സിജൻ സിലിണ്ടറുകൾ ഏറ്റെടുക്കുന്നതിനായി നിയോഗിച്ച സംഘത്തിനാവശ്യമായ വാഹനങ്ങൾ നൽകുന്നതിനാണ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസറെ നിയോഗിച്ചു. ഇവർക്ക് പോലീസ് സംരക്ഷണം നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി. ഓക്സിജൻ സിലിണ്ടർ ഏറ്റെടുക്കുന്ന സമയത്ത് തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എന്ന നിലയിൽ ബന്ധപ്പെട്ട തഹസിൽദാരെയും ചുമതലപ്പെടുത്തിയാണ് ഉത്തരവ്. ഏറ്റെടുക്കുന്ന സിലിണ്ടറുകൾ താത്ക്കാലികമായി അതാത് താലൂക്ക് ഓഫിസുകളിൽ സൂക്ഷിക്കണം.

date