Skip to main content

സൈബര്‍ ഫോറന്‍സിക്്‌സ് ആന്‍ഡ് സെക്യൂരിറ്റി പി ജി ഡിപ്ലോമ കോഴ്സ്

 

 

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പി ജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്്‌സ് ആന്‍ഡ് സെക്യൂരിറ്റി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സ് കാലാവധി ആറു മാസം. ബി ടെക്/എം ടെക് ഡിഗ്രി /എംസിഎ/ബിഎസ്സി/എം എസ്സി കമ്പ്യൂട്ടര്‍ സയന്‍സ്/ ബിസിഎ യോഗ്യതയുള്ളവര്‍ക്കും അവസാന വര്‍ഷ പരീക്ഷയെഴുതിയിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അവസാന സെമസ്റ്റര്‍/വര്‍ഷ വരെയുളള പരീക്ഷയുടെ  ഒറിജിനല്‍ മാര്‍ക്ക് ലിസ്റ്റുകള്‍ കൗണ്‍സിലിംഗ് / പ്രവേശന തീയതിയില്‍ ഹാജരാക്കണം.  അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 50 വയസ്. ജനറല്‍ വിഭാഗത്തിന് 150 രൂപയും സംവരണ വിഭാഗക്കാര്‍ക്ക് 100 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ  ഫീസ് ഡിഡി  ആയോ ഓണ്‍ലൈന്‍ പേയ്‌മെന്റ് മുഖേനയോ  നല്‍കാം. അപേക്ഷ ഫോം  www.ihrd.ac.in ല്‍ നിന്നോ കോളേജ് വെബ്‌സൈറ്റായ www.cek.ac.in.ല്‍ നിന്നോ  ഡൗണ്‍ലോഡ് ചെയ്യാം. താല്പര്യമുള്ളവര്‍ ജൂണ്‍  15 നകം പ്രിന്‍സിപ്പാള്‍, കോളേജ് ഓഫ് എഞ്ചിനീയറിംഗ്് കല്ലൂപ്പാറ, കടമങ്കുളം  പി.ഒ, കല്ലൂപ്പാറ, തിരുവല്ല -  689583 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447402630, 0469-2677890,  2678983, 8547005034,  www.ihrd.ac.in,  www.cek.ac.in  

 

date