Skip to main content

കോവിഡ് വാക്സിന്‍ ചലഞ്ചിലേക്ക് 1.31 കോടി സമാഹരിച്ചു

 

 

മുഖ്യമന്ത്രിയുടെ കോവിഡ് വാക്സിന്‍ ചലഞ്ചിലേക്ക് ജില്ലയില്‍ നിന്നും ഇതുവരെ 1, 31, 27,120 രൂപ സമാഹരിച്ചു.  

ഡോ.സി.കെ.ശശിധരന്‍  (എരഞ്ഞിപ്പാലം) 1,00,000 , വി.വി.ഷമീം(ഫാറൂഖ് കോളേജ്) 20,000 , ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍  1,00,000 , ഒളവണ്ണ ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ 1,01,120 , ബഡ്ജറ്റ് ഫാര്‍മ ജനറിക് മെഡിസിന്‍ സ്റ്റോര്‍ ഉടമ പി.പി.ഹുസൈന്‍ 50,000 , കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ 40,000 ,  ശങ്കരനാരായണന്‍ നമ്പീശന്‍( കോഴിക്കോട് ) 30,000 , ഡോ.എം.പി.ലൈലാബി 1,00,000 , കുതിരവട്ടം സ്വദേശി അഡ്വ.പി.എം.സുരേഷ് ബാബു 10,000 , കോഴിക്കോട് ഡിസ്ട്രിക്ട് പീപ്പിള്‍സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി 10,000 രൂപ വീതം നല്‍കി.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ ഫണ്ടിലേക്ക് നല്‍കിയിരുന്നു. ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നാണ് തുക നല്‍കിയത്. ഇതിന് പുറമെ കൊളത്തറ വി.കെ.സി. റബ്ബര്‍ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് 12 ലക്ഷം, കേരള ഫിഷ് മര്‍ച്ചന്റ് അസോസിയേഷന്‍ സ്റ്റേറ്റ് കമ്മിറ്റി 10 ലക്ഷം, പി.കെ.രഞ്ജിത് കുമാര്‍(കരുമല, ചാലപ്പുറം) രണ്ടര ലക്ഷം, പി.മൂസ ( പറയരുമരത്ത്, മടവൂര്‍ ) 25,000, ഡോ.കെ.സുഗതന്‍ ( വള്ളാട്ടുത്തറ, രാരിച്ചന്‍ റോഡ്) 66,000, എ.സി.തോമസ് (കൊമ്മേരി) 25,000 രൂപ വീതവും നല്‍കി.

date