Skip to main content

ജില്ലയിൽ 61 കോവിഡ് ആശുപത്രികളിലായി 1290 കിടക്കകൾ ഒഴിവ്

 

 

കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ 61 കോവിഡ് ആശുപത്രികളിലായി 3298 കിടക്കകളിൽ  1290 എണ്ണം ഒഴിവുണ്ട്. 58 ഐ. സി.യു കിടക്കകളും 26 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 350 കിടക്കകളും ഒഴിവുണ്ട്. 15 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 333 കിടക്കകൾ, 17 ഐ.സി.യു,  20 വെന്റിലേറ്റർ, 196 ഓക്സിജൻ ഉള്ള കിടക്കകളുമുണ്ട്.

12 സി.എഫ്.എൽ.ടി.സികളിലായി ആകെയുള്ള 1505 കിടക്കകളിൽ  1076 എണ്ണവും നാല് സി.എസ്.എൽ. ടി.സികളിലായി ആകെയുള്ള 630 കിടക്കകളിൽ 304 എണ്ണവും  ഒഴിവുണ്ട്. 81 ഡോമിസിലറി കെയർ സെന്ററുകളിൽ ആകെയുള്ള 2317 കിടക്കകളിൽ 1618 എണ്ണവും ഒഴിവുണ്ട്.

date