Skip to main content

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍  ഊര്‍ജ്ജിതമാക്കി പന്തളം ബ്ലോക്ക് പഞ്ചായത്ത്

കോവിഡ് വ്യാപനത്തെ നിയന്ത്രിക്കുവാന്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി പന്തളം ബ്ലോക്ക് പഞ്ചായത്ത്. നിലവിലുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുവാന്‍ അടിയന്തരമായി രണ്ട് ആംബുലന്‍സ് കൂടി ബ്ലോക്കില്‍ നിന്നും വാടകയ്ക്ക് എടുത്തുനല്‍കാന്‍ ബ്ലോക്ക് കമ്മിറ്റിയില്‍ തീരുമാനമായി. 

പന്തളം ബ്ലോക്കിന് കീഴില്‍ വരുന്ന രണ്ട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലേക്ക് 2000 പിപിഇ കിറ്റ് വാങ്ങി നല്‍കും.

പന്തളം ബ്ലോക്കിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ 74 വാര്‍ഡുകളിലായി 222 പള്‍സ് ഓക്‌സിമീറ്റര്‍ വാങ്ങി നല്‍കും. ഇതിനു പുറകെ സാനിറ്റൈസിംഗ് മെഷീന്‍, എന്‍95 മാസ്‌ക്, ഗ്ലൗസ്, മരുന്നുകള്‍ തുടങ്ങി അനുബന്ധ ഉപകാരണങ്ങളും വാങ്ങുന്നതിന് ഫണ്ട് നല്‍കുന്നുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തര സാഹചര്യം പരിഗണിച്ച് പന്തളം ബ്ലോക്ക് പഞ്ചായത്ത് 100 ബെഡുകളോടുകൂടിയ സിഎഫ്എല്‍ടിസി ആവശ്യമായി വന്നാല്‍ തുടങ്ങുന്നതിനും ബ്ലോക്ക് കമ്മിറ്റി തീരുമാനമെടുത്തു.

 

date