Skip to main content

തണ്ണീർമുക്കം പഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു 

 

ആലപ്പുഴ : തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. വെള്ളക്കെട്ട്  രൂക്ഷമായ വാർഡുകളിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സന്നദ്ധസംഘടനകൾ ബ്ലീച്ചിംഗ് പൗഡറുകളും അണുനാശിനികളും ഉപയോഗിച്ച് പൊതുസ്ഥലങ്ങൾ ശുചീകരിച്ചു. വെളളക്കെട്ടുളള പ്രദേശങ്ങളിലെ വീടുകളിൽ ഡോക്സിസൈക്ലൈിൻ ഗുളികളുടെ വിതരണവും ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ആരംഭിച്ചു. വാർഡ് തല സാനിട്ടേഷൻ സമിതികളുടെ നേതൃത്വത്തിൽ കാണകളും വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുളള സ്ഥലങ്ങളും തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ വൃത്തിയാക്കുന്ന പ്രവൃത്തികളും ആരംഭിക്കും.പഞ്ചായത്ത് തലത്തിൽ ആരോഗ്യസ്റ്റാന്‍റിംഗ് കമ്മറ്റിയും ജാഗ്രതാസമിതിയും യോഗം ചേർന്ന് ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾക്കും രൂപം നൽകി. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ് മഞ്ജുള അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് പ്രവീൺ ജി പണിക്കർ, ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർപേഴ്സൺ മിനി ലെനിൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ ആർ, എച്ച്. ഐ ബീന ചെറിയാൻ, വില്ലേജ് ഓഫീസർ പ്രദീപ്കുമാർ പങ്കെടുത്തു.

date