Skip to main content

ഏറനാട് താലൂക്കില്‍ പ്രത്യേക സ്‌ക്വാഡ് പരിശോധന തുടരുന്നു

പൊതുവിപണിയിലെ ക്രമക്കേടുകള്‍ കണ്ടെത്തി നടപടിയെടുക്കുന്നതിനായി ഏറനാട്  താലൂക്ക് സപ്ലൈ ഓഫീസറുടെ  നേതൃത്വത്തിലുള്ള സ്‌ക്വാഡ് പരിശോധന തുടരുന്നു. മരത്താണി, കാരക്കുന്ന്, തൃക്കലങ്ങോട്, പെരിമ്പലം  എന്നിവിടങ്ങളിലെ അഞ്ച് റേഷന്‍ കടകളടക്കം 10 വ്യാപാര സ്ഥാപനങ്ങള്‍ സ്‌ക്വാഡ് പരിശോധന നടത്തി. രണ്ട് റേഷന്‍ കടകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി നടപടി സ്വീകരിച്ചു.  റേഷന്‍ കടകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്നും മെയ് മാസത്തെ കിറ്റുകള്‍ വിതരണം ചെയ്യുന്നുണ്ടെന്നും ഉറപ്പു വരുത്തി.  വിലവിവര പട്ടിക  പ്രദര്‍ശിപ്പിക്കാത്ത രണ്ട് കടകള്‍ക്കെതിരെ  നടപടിയെടുത്തു.  സാമൂഹിക അകലം പാലിക്കാത്തതിന് മൂന്ന് കടകള്‍ക്ക് നോട്ടീസ് നല്‍കി.  മെഡിക്കല്‍ ഷോപ്പുകള്‍ പരിശോധിച്ച സംഘം മാസ്‌ക്കുകളുടെയും, സാനിറ്റൈസറുകളുടെ വിലയും, ഗുണനിലവാരവും കൃത്യമായി പാലിക്കുണ്ടെന്ന് ഉറപ്പുവരുത്തി.  പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ സി.എ. വിനോദ്കുമാര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ  ജി.എ.സുനില്‍ദത്ത,് പി. പ്രദീപ്, കെ. പി. അബ്ദുനാസര്‍  എന്നിവര്‍ പങ്കെടുത്തു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date