Skip to main content

പോളിടെക്‌നിക് കോളേജില്‍ അധ്യാപക ഒഴിവ്

മഞ്ചേരി ഗവ. പോളിടെക്‌നിക് കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്, കംപ്യൂട്ടര്‍ എഞ്ചിനീയറിങ് എന്നീ വിഭാഗങ്ങളില്‍  ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ   നിയമിക്കുന്നു.  താല്‍പര്യമുള്ളവര്‍  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം        എഴുത്തുപരീക്ഷയ്ക്കും കൂടിക്കാഴ്ചയ്ക്കും ജൂണ്‍ ഒന്ന് (സിവില്‍ എഞ്ചിനീയറിങ്), ജൂണ്‍ രണ്ട്(മെക്കാനിക്കല്‍ എഞ്ചിനീയറിങ്), ജൂണ്‍ നാല് (ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ എഞ്ചിനീയറിങ്) തിയ്യതികളില്‍ രാവിലെ ഒമ്പതിന്  പ്രിന്‍സിപ്പല്‍ മുമ്പാകെ  എത്തണം.

 

date