Skip to main content

ഹയര്‍സെക്കണ്ടറി ഏകജാലക പ്രവേശനം

    ഏകജാലക സംവിധാനത്തിലൂടെയുള്ള പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ www.hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ സൗകര്യമൊരുക്കി.
    അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍ ലാബ്/ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കും. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് അധ്യാപകരുടെ സേവനവും സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും അതത് പ്രിന്‍സിപ്പല്‍മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌കുകള്‍ മുഖേന സജ്ജമാക്കിയിട്ടുണ്ട്.  അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള അവസാന തീയതി  (മേയ് 31) ഇന്നുവരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.  2018 മാര്‍ച്ചില്‍ സി.ബി.എസ്.ഇ പരീക്ഷ എഴുതി ഉന്നത പഠനത്തിന് യോഗ്യത നേടിയ വിദ്യാര്‍ത്ഥികള്‍ ഏകജാലക പ്രവേശനത്തിന് അപേക്ഷിക്കുമ്പോള്‍ അപേക്ഷകരുടെ മാതാപിതാക്കള്‍/രക്ഷകര്‍ത്താക്കള്‍ 50 രൂപ മുദ്രപത്രത്തില്‍ നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം കൂടി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം എന്ന പ്രോസ്‌പെക്ടസിലെ ഒന്നാം ഖണ്ഡികയിലെ നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.  എന്നാല്‍ 2018 മാര്‍ച്ചിനു മുമ്പ് സി.ബി.എസ്.ഇ സിലബസില്‍ ഉന്നത പഠനത്തിന് യോഗ്യത നേടിയവര്‍ക്ക് ഈ നിബന്ധന ബാധകമായിരിക്കും.
    ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ രണ്ട് പേജുള്ള പ്രിന്റൗട്ടും അനുബന്ധരേഖകളും ജില്ലയിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെരിഫിക്കേഷനായി മെയ് 31 വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സമര്‍പ്പിക്കണം.  ഓണ്‍ലൈനായി അപേക്ഷ അന്തിമമായി സമര്‍പ്പിച്ചശേഷം തെറ്റുകള്‍ അപേക്ഷകര്‍ കണ്ടെത്തിയാല്‍ വിവരം ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും വെരിഫിക്കേഷനായി സമര്‍പ്പിക്കുന്ന സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ അറിയിച്ച് തിരുത്താവുന്നതാണെന്നും ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു.
പി.എന്‍.എക്‌സ്.2079/18
 

date