Skip to main content

വായനപക്ഷാചരണം ജൂലൈ 7 വരെ

 

ഗ്രന്ഥശാലസംഘം സ്ഥാപക സെക്രട്ടറിയായിരുന്ന പി.എന്‍. പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 മുതല്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രഥമ സെക്രട്ടറിയായിരുന്ന ഐ.വി ദാസിന്‍റെ ജന്‍മദിനമായ ജൂലൈ 7 വരെ വായനപക്ഷാചരണമായി ആചരിക്കുന്നു. ലൈബ്രറി കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന വിവിധ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം 19ന് എം.എല്‍.എ മുരളി പെരുനെല്ലി നിര്‍വഹിക്കും. കൊടുങ്ങല്ലൂര്‍ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനായാണ് ഉദ്ഘാടനം. ചടങ്ങില്‍ മുന്‍മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തും. വായനപക്ഷാചരണത്തിന്‍റെ ഭാഗമായി വിവിധ ഓണ്‍ലൈന്‍ പരിപാടികളും ജില്ലയില്‍ നടക്കും. ആചരണത്തിനോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിവിധ ലൈബ്രറികളുടെ സഹകരണത്തോടെ കുട്ടികളുടെ പഠനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇടപെടല്‍ നടത്തും. വായനയുടെ സ്വാതന്ത്ര്യം എന്ന വിഷയത്തെക്കുറിച്ച് വായനക്കുറിപ്പ് തയ്യാറാക്കല്‍, ഉപരിപഠന സാധ്യതകളെ സംബന്ധിച്ച സെമിനാര്‍, ഷോര്‍ട്ട്ഫിലിം നിര്‍മ്മാണം തുടങ്ങിയ പരിപാടികളും ഓണ്‍ലൈനായി സംഘടിപ്പിക്കും

date