Skip to main content

കര്‍ഷകര്‍ക്ക് ഹ്രസ്വകാല വായ്പ

കോവിഡ് പശ്ചാത്തലത്തില്‍ കഷ്ടത അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് സാമ്പത്തീക സഹായം ലഭ്യമാക്കുന്നതിന് നബാര്‍ഡിന്റെ സഹായത്തോടെ സ്‌പെഷ്യല്‍ ലിക്വിഡിറ്റി ഫെസിലിറ്റിയില്‍ വായ്പ അനുവദിക്കുന്നു. കേരള ഗ്രാമീണ്‍ ബാങ്ക്, പ്രാഥമിക സഹകരണ ബാങ്കുകള്‍ എന്നിവ വഴി ഒരു വര്‍ഷ കാലാവധിയിലുള്ള ഹ്രസ്വകാല വായ്പകള്‍ 6.4 ശതമാനം പലിശ നിരക്കിലാണ് അനുവദിക്കുക. കൃഷി ഓഫീസര്‍ കണ്‍വീനറും പ്രൈമറി സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെയും കേരള ഗ്രാമീണ്‍ ബാങ്കിന്റെയും സ്ഥലത്തെ നാഷ്ണലൈസ്ഡ് ബാങ്കിന്റെയും കാര്‍ഷിക അനുബന്ധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് കമ്മിറ്റിയാണ് വായ്പ അനുവദിക്കുക. കോവിഡ് സാഹചര്യത്തില്‍ കാര്‍ഷിക രംഗത്ത് സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ അതത് കൃഷിഭവനുകളുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04994 255346.

date