Skip to main content

വിവിധ ദേശീയ സാമ്പിള്‍ സര്‍വേകള്‍ക്കായുള്ള ഗൃഹസന്ദര്‍ശനം ജൂണ്‍ 21 മുതല്‍ പുനരാരംഭിക്കും

കോവിഡ് വ്യാപനം കുറഞ്ഞ സ്ഥലങ്ങളില്‍ വിവിധ ദേശീയ സാമ്പിള്‍ സര്‍വേകള്‍ക്കായുള്ള ഗൃഹസന്ദര്‍ശനം ജൂണ്‍ 21 മുതല്‍ പുനരാരംഭിക്കും. സര്‍വ്വേ നടക്കുന്ന സ്ഥലങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളെ മുന്‍കൂട്ടി വിവരമറിയിക്കും. വ്യാപാരസ്ഥാപനങ്ങളും  ഫാക്ടറികളും തുറക്കാന്‍ അനുമതിയുള്ള  ദിവസങ്ങളില്‍ മാത്രമാണ് വിവരം ശേഖരിക്കുന്നത്. കാറ്റഗറി സി, ഡി എന്നിവിടങ്ങളില്‍ ഉടന്‍ സര്‍വ്വേ തുടങ്ങില്ല. ഇത്തരം സ്ഥലങ്ങളില്‍ താമസിക്കുന്ന എന്യൂമറേറ്റര്‍മാര്‍ ടെലിഫോണ്‍ വിവരശേഖരണം  തുടരും. കോവിഡ് പ്രതിസന്ധി മൂലമുള്ള പ്രത്യേക സാഹചര്യത്തില്‍ അസംഘടിത മേഖല, തൊഴില്‍, വിലനിലവാരം തുടങ്ങിയവയെ സംബന്ധിക്കുന്ന വിവരങ്ങള്‍ക്ക്  നയ രൂപീകരണത്തിന് വളരെ പ്രാധാന്യമാണ് കണക്കാക്കപ്പെടുന്നത്.  കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായി പാലിച്ചും തികഞ്ഞ ജാഗ്രതയോടെയും മുന്‍കരുതലോടെയും മാത്രമാണ് ഓഫീസര്‍മാര്‍ ഫീല്‍ഡ് സന്ദര്‍ശനം നടത്തുകയെന്ന് ഡയറക്ടര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് മുഹമ്മദ് യാസിര്‍.എഫ്. അറിയിച്ചു.

date