Skip to main content

വിട്ടുനിൽക്കുന്നവർ എത്രയും വേഗം സർവീസിൽ പ്രവേശിക്കണം: മന്ത്രി വീണാ ജോർജ്

* അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിന്ന 28 ഡോക്ടർമാരെ പിരിച്ചുവിട്ടു
അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിൽക്കുന്നവർ എത്രയും വേഗം ആരോഗ്യ വകുപ്പിൽ തിരികെ പ്രവേശിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു. സംസ്ഥാനം കോവിഡ് മഹാമാരിയ്ക്കെതിരായ തുടർച്ചയായ പോരാട്ടത്തിലാണ്. ആരോഗ്യ പ്രവർത്തകർ ഏറ്റവും അത്യാവശ്യമായ സമയം കൂടിയാണിത്. ഈ സാഹചര്യത്തിൽ വിട്ടു നിൽക്കുന്ന എല്ലാ ആരോഗ്യപ്രവർത്തകരും ഉടൻ തന്നെ സർവീസിൽ പ്രവേശിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
അനധികൃതമായി സർവീസിൽ നിന്നും വർഷങ്ങളായി വിട്ടു നിൽക്കുന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 28 ഡോക്ടർമാരെ സർവീസിൽ നിന്നും നീക്കം ചെയ്യാൻ സർക്കാർ ഉത്തരവിട്ടു. പലതവണ അവസരം നൽകിയിട്ടും സർവീസിൽ പ്രവേശിക്കുന്നതിന് അവർ താത്പര്യം പ്രകടിപ്പിച്ചില്ല. തുടർന്നാണ് സർക്കാർ കർശന നടപടി സ്വീകരിച്ചത്.
പി.എൻ.എക്സ് 1934/2021

date