Skip to main content

ശനി, ഞായര്‍ നിയന്ത്രണങ്ങള്‍: പോലീസ് നടപടി ശക്തം

ശനി, ഞായര്‍ ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ പോലീസ് കര്‍ശന നടപടി ഉറപ്പാക്കിയതായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. ജില്ലയില്‍ ഈ ദിവസങ്ങളില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. 

മെഡിക്കല്‍ സേവനങ്ങള്‍, അവശ്യസര്‍വീസുകള്‍ ഒഴികെ പ്രവര്‍ത്തന അനുമതിയില്ല. ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ  പരമാവധി ഹോം ഡെലിവറി രീതി സ്വീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ സംവിധാനം പ്രായോഗികമല്ലാത്ത സ്ഥലങ്ങളില്‍ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് ഈ ദിവസങ്ങളില്‍ ഭക്ഷണം പാഴ്സല്‍ ആയി വാങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പാഴ്സല്‍ വാങ്ങാനെത്തുന്നവര്‍ പൂരിപ്പിച്ച സത്യവാങ്മൂലം കരുതണം.            ബേക്കറികള്‍ക്കും ഏഴു വരെ പ്രവര്‍ത്തിക്കാം. കൂടാതെ, ഭക്ഷ്യോത്പന്നങ്ങള്‍, പലവ്യഞ്ജനങ്ങള്‍, പച്ചക്കറി, പാല്‍, മത്സ്യം, മാംസം, കള്ളുഷാപ്പുകള്‍ എന്നിവയ്ക്കും പ്രവര്‍ത്തനാനുമതിയുണ്ട്. വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റേഷന്‍ എന്നിവടങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ യാത്രാരേഖകള്‍ കാണിച്ചു നടത്താം. രോഗികളുടെ കൂട്ടിരിപ്പുകാര്‍, വാക്സിന്‍ എടുക്കാന്‍ പോകുന്നവര്‍ എന്നിവര്‍ക്കും യാത്രരേഖകള്‍ കാണിച്ച് പോയിവരാന്‍ അനുമതിയുണ്ടെന്നും പോലീസ് പരിശോധന കര്‍ശനമാക്കിയതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

 

date