Skip to main content

ക്വാറന്റീന്‍ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടി

ക്വാറന്റീന്‍ ലംഘിച്ച് പുറത്തിറങ്ങുന്നത് ഒരുകാരണവശാലും അനുവദിക്കില്ലെന്നും കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. പകര്‍ച്ചവ്യാധി നിയമം, ദുരന്ത നിവാരണ നിയമം എന്നിവയിലെ ബന്ധപ്പെട്ട വകുപ്പുകള്‍ കൂടി ചേര്‍ത്ത് കേസ് എടുക്കുന്നത് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കാന്‍ എല്ലാ എസ്എച്ഒമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്വാറന്റീന്‍ ലംഘനം രോഗവ്യാപനത്തിന് ആക്കം കൂട്ടും, അതിനാല്‍ ജാഗ്രത കുറവ് അനുവദിക്കില്ല ടി പി ആര്‍ അടിസ്ഥാനത്തില്‍ തിരിച്ച എ, ബി പ്രദേശങ്ങളിലും ബാധകമാക്കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

ക്വാറന്റീന്‍ ലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ നേരിട്ടുള്ളതും ഇലക്ട്രോണിക് മാര്‍ഗങ്ങളും കൈകൊണ്ടുവരുന്നു. ജനമൈത്രി പോലീസ് സംവിധാനം ഇക്കാര്യത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

   കഴിഞ്ഞ നാല് ദിവസമായി ജില്ലയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്ക് 181 കേസുകളിലായി 238 പേരെ  അറസ്റ്റ് ചെയ്തു. 534 വാഹനങ്ങള്‍ പിടിച്ചെടുത്തു. മാസ്‌ക് കൃത്യമായി ധരിക്കാത്തതിന് 1258 പേര്‍ക്കെതിരെയും, സാമൂഹിക അകലം പാലിക്കാത്തതിന് 661 പേര്‍ക്കെതിരെയും നടപടിയെടുത്തു. ശനിയാഴ്ച വൈകുന്നേരം വരെ ജില്ലയില്‍ സ്വീകരിച്ച ഇ പാസ് അപേക്ഷകളുടെ എണ്ണം   63393   ആണ്.  16191ല്‍ മാത്രമാണ് പാസ് അനുവദിച്ചത്. 47089 അപേക്ഷകള്‍ തള്ളി.  113 അപേക്ഷകള്‍   മാത്രമാണ് പരിഗണനയിലുള്ളതെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു

date