Skip to main content

കൊടുവള്ളിയിൽ 'വിദ്യാ ശ്രീ ' ലാപ്ടോപ്പുകളുടെ വിതരണം തുടങ്ങി

 

 

 

കൊടുവള്ളി നഗരസഭയിൽ ' വിദ്യാ ശ്രീ ' ലാപ്ടോപ്പുകളുടെ വിതരണം തുടങ്ങി.  വിതരണ ഉദ്ഘാടനം ചെയർമാൻ വെള്ളറ അബ്ദു നന്മ കുടുംബശ്രീ അംഗം സുമിതക്ക് നൽകി നിർവഹിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് കെ എസ്എഫ് ഇയും കുടുംബശ്രീയും സംയുക്തമായി വിദ്യാശ്രീ ലാപ്ടോപ് പദ്ധതി ആവിഷ്കരിച്ചത്.  ഇതിനായി കുടുംബശ്രീ അംഗങ്ങൾ 500 രൂപ വീതമാണ് പ്രതിമാസം  കെ എസ് എഫ് ഇ യിൽ അടക്കേണ്ടത്
ആദ്യ മൂന്ന് മാസത്തെ തവണ സംഖ്യ  അടച്ചു കഴിഞ്ഞാൽ ലാപ്ടോപ്പിന് അപേക്ഷിക്കാം. ലാപ്ടോപ്പ് ലഭിച്ചതിനു ശേഷം ബാക്കിയുള്ള സംഖ്യ തവണകളായി അടച്ചു തീർക്കണം.  ഗുണഭോക്താക്കൾക്ക് ഇഷ്ടമുള്ള ബ്രാൻഡ് തെരഞ്ഞെടുക്കാനും അവസരമുണ്ട്. കൊടുവള്ളി കുടുംബശ്രീ സി ഡി എസ്സിന് കീഴിലെ 86 കുടുംബശ്രീ അംഗങ്ങളാണ്  ലാപ്ടോപ്പിന് അപേക്ഷ സമർപ്പിച്ചത്.    

ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ സുഷിനി , സ്ഥിരം സമിതി അധ്യക്ഷൻമാരായ സിയാലി ഹാജി ,റംല ഇസ്മായിൽ, കൗൺസിലർമാരായ ഹസീന നാസർ,ശരീഫ കണ്ണാടിപ്പൊയിൽ,സിഡിഎസ് ഉപസമിതി കൺവീനർ ജയലക്ഷ്മി എന്നിവർ പങ്കെടുത്തു. പ്രവർത്തനങ്ങൾക്ക് എൻ യു എൽ എം സിറ്റി മിഷൻ മാനേജർ എം കെ മുനീർ നേതൃത്വം നൽകി.

date