Skip to main content

കോവിഡ് മൂലം മരണമടഞ്ഞ പട്ടികജാതിയിൽപ്പെട്ടവരുടെ  കുടുംബാംഗങ്ങൾക്ക് പ്രത്യേക വായ്പ

കോവിഡിന്റെ രണ്ടാം തരംഗത്തിൽ രോഗം പിടിപെട്ട് മരണമടഞ്ഞ പട്ടികജാതിയിൽപ്പെട്ടവരുടെ ആശ്രിതർക്ക് കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന പ്രത്യേക വായ്പാ പദ്ധതിയിൽ അപേക്ഷിക്കാം. പ്രധാന വരുമാനദായകന്റെ മരണം മൂലം ഉപജീവനമാർഗ്ഗം അടഞ്ഞ കുടുംബങ്ങളുടെ പുനർജ്ജീവനത്തിനായി കേന്ദ്ര സാമൂഹിക നീതി ശാക്തികരണ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ രൂപം നൽകിയ വായ്പാ പദ്ധതി ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷന്റെ വായ്പയും, നിശ്ചിത നിരക്കിൽ നൽകുന്ന സബ്‌സിഡിയും സമന്വയിപ്പിച്ചാണ് നടപ്പിലാക്കുന്നത്. പരമാവധി അഞ്ച് ലക്ഷം രൂപ വരെ മുതൽ മുടക്ക് ആവശ്യമുള്ള സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് നൽകുന്ന വായ്പയുടെ 20 ശതമാനം അഥവാ ഒരു ലക്ഷം രൂപ, ഇതിൽ ഏതാണോ കുറവ് അത് സബ്‌സിഡിയായി കണക്കാക്കും. വായ്പയുടെ പലിശ നിരക്ക് ആറ് ശതമാനം ആയിരിക്കും. മരിച്ച വ്യക്തിയുടെ പ്രായം 18-60 വയസ്സിനിടയിലായിരിക്കണം. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കൂടരുത്. പ്രധാന വരുമാനദായകൻ മരിച്ചത് കോവിഡ് മൂലമാണെന്ന് തെളിയിക്കുന്നതിനാവശ്യമായ ആധികാരികമായ രേഖ ഹാജരാക്കണം. കോർപ്പറേഷന്റെ നിലവിലെ മറ്റു വായ്പാ നിബന്ധനകൾ പാലിക്കുന്നതിനും അപേക്ഷകർ ബാധ്യസ്ഥാനായിരിക്കും. താൽപ്പര്യമുള്ളവർ നിശ്ചിത വിവരങ്ങൾ സഹിതം കോർപ്പറേഷന്റെ ജില്ലാ ഓഫീസിൽ 26നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
പി.എൻ.എക്സ് 1963/2021

date