Skip to main content

പാറശ്ശാല പൊന്നമ്മാൾ കർണാടക സംഗീതത്തിലെ  പാരമ്പര്യ വിശുദ്ധിയുടെ പ്രതീകം - മുഖ്യമന്ത്രി

കർണാടക സംഗീതത്തിലെ  പാരമ്പര്യ വിശുദ്ധിയുടെ പ്രതീകമായിരുന്നു പാറശ്ശാല പൊന്നമ്മാളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.  
കലർപ്പില്ലാത്ത സംഗീതത്തിന്റെ വക്താവായിരുന്നു അവർ. തിരുവനന്തപുരം സംഗീത കോളേജിലെ ആദ്യ വനിതാ പ്രിൻസിപ്പൽ ആയിരുന്ന പാറശ്ശാല പൊന്നമ്മാൾ സ്വാതിതിരുനാൾ അടക്കമുള്ള കേരളീയ  വാഗ്വേയകാരൻമാരുടെ കൃതികൾ പ്രചരിപ്പിക്കുന്നതിൽ  നേതൃപരമായ പങ്ക് വഹിച്ചു. തിരുവനന്തപുരം  നവരാത്രി സംഗീത മണ്ഡപത്തിൽ സ്ത്രീകൾക്ക് കയറി പാടാൻ അവസരം ഉണ്ടായിരുന്നില്ല. അവിടെ ആദ്യമായി കയറി പാടിയത് പാറശ്ശാല പൊന്നമ്മാളായിരുന്നുവെന്ന് മുഖ്യമന്ത്രി  അനുസ്മരിച്ചു.
പി.എൻ.എക്സ് 1964/2021

date