Skip to main content

 കോവിഡ് ആശുപത്രികളിൽ 68 ശതമാനം കിടക്കകൾ ഒഴിവ്

 

 

 

ജില്ലയിലെ 65 കോവിഡ് ആശുപത്രികളിൽ 68 ശതമാനം കിടക്കകൾ ഒഴിവ്.  3,118 കിടക്കകളിൽ 2,121എണ്ണം ഒഴിവുണ്ട്. 155 ഐ.സി.യു കിടക്കകളും 49 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 734 കിടക്കകളും ഒഴിവുണ്ട്. 17 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 750 കിടക്കകൾ, 72 ഐ.സി.യു, 31 വെന്റിലേറ്റർ, 393 ഓക്സിജൻ ഉള്ള കിടക്കകളും  ബാക്കിയുണ്ട്. 

14 സി.എഫ്.എൽ.ടി.സികളിലായി  1,710 കിടക്കകളിൽ  1,375 എണ്ണം ബാക്കിയുണ്ട്. നാല് സി.എസ്.എൽ. ടി.സികളിലായി ആകെയുള്ള 630 കിടക്കകളിൽ 495 എണ്ണം ഒഴിവുണ്ട്. 87 ഡോമിസിലറി കെയർ സെന്ററുകളിൽ  ആകെയുള്ള 2,528 കിടക്കകളിൽ 2,041 എണ്ണം ഒഴിവുണ്ട്.

date