Skip to main content

ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കൊട്ടാരക്കര ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഇന്‍സ്ട്രക്ടറെ നിയമിക്കും. എം.ബി.എ അല്ലെങ്കില്‍ ബി.ബി.എ/സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍/എക്കണോമിക്‌സ് വിഷയങ്ങളില്‍ ബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഇംഗ്ലീഷും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ ജൂണ്‍ 28 ന് രാവിലെ 10.30 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍-04742462345, 9446182835.
 (പി.ആര്‍.കെ നമ്പര്‍.1514/2021

date