Skip to main content

കോവിഡ് 1525, രോഗമുക്തി 1032

ജില്ലയില്‍ ഇന്നലെ(ജൂണ്‍ 22)1525 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1032 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 1516 പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 450 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-28, പരവൂര്‍-27, പുനലൂര്‍-16, കൊട്ടാരക്കര-14 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ തൃക്കോവില്‍വട്ടം-88, തേവലക്കര-58, ആദിച്ചനല്ലൂര്‍-55, പ•ന-37, നെടുമ്പന, വെളിയം എന്നിവിടങ്ങളില്‍ 33 വീതവും കടയ്ക്കല്‍-27, ചവറ, തൃക്കരുവ, മയ്യനാട് ഭാഗങ്ങളില്‍ 26 വീതവും കരീപ്ര-23, കല്ലുവാതുക്കല്‍-22, ചടയമംഗലം-21, എഴുകോണ്‍, ഓച്ചിറ, കൊറ്റങ്കര പ്രദേശങ്ങളില്‍ 20 വീതവും ഇട്ടിവ, ഇളമ്പള്ളൂര്‍ ഭാഗങ്ങളില്‍ 18 വീതവും തെക്കുംഭാഗം, പത്തനാപുരം, പെരിനാട്, മൈനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ 17 വീതവും കുണ്ടറ, മേലില ഭാഗങ്ങളില്‍ 15 വീതവും ചാത്തന്നൂര്‍-14, തൊടിയൂര്‍, പിറവന്തൂര്‍ പ്രദേശങ്ങളില്‍ 13 വീതവും ചിറക്കര-12, ഇളമാട്, കരവാളൂര്‍, വെസ്റ്റ് കല്ലട, പവിത്രേശ്വരം, പോരുവഴി, വിളക്കുടി, വെളിനല്ലൂര്‍  ഭാഗങ്ങളില്‍ 11 വീതവും കുളത്തൂപ്പുഴ, തഴവ എന്നിവിടങ്ങളില്‍ 10 വീതവും പൂതക്കുളം-ഒന്‍പത്, അലയമണ്‍, ഇടമുളയ്ക്കല്‍, ഏരൂര്‍, തലവൂര്‍, തെ•ല, പൂയപ്പള്ളി, ശൂരനാട് സൗത്ത് പ്രദേശങ്ങളില്‍ എട്ടു വീതവും കുലശേഖരപുരം, പനയം, വെട്ടിക്കവല, ശൂരനാട് നോര്‍ത്ത് ഭാഗങ്ങളില്‍ ഏഴു വീതവും അഞ്ചല്‍, പേരയം, മൈലം എന്നിവിടങ്ങളില്‍ ആറു വീതവും ഈസ്റ്റ് കല്ലട, നിലമേല്‍, നെടുവത്തൂര്‍ പ്രദേശങ്ങളില്‍ അഞ്ചു വീതവും ഉമ്മന്നൂര്‍, കുമ്മിള്‍, ക്ലാപ്പന, ചിതറ, നീണ്ടകര, പട്ടാഴി ഭാഗങ്ങളില്‍ നാലു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
(പി.ആര്‍.കെ നമ്പര്‍.1521/2021)

date