Skip to main content

കുഞ്ഞാലിപ്പാറയില്‍ കുടിവെള്ളമെത്തി

 

കൊടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡിലെ കുഞ്ഞാലിപ്പാറ പ്രദേശത്തെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി. 150 കുടുംബങ്ങളില്‍ കുടിവെള്ളമെത്തിച്ച പദ്ധതിയുടെ ഉദ്ഘാടനം എം.എല്‍.എ കെ കെ രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. പദ്ധതിക്കായി ജയന്‍ കാട്ടിക്കുളം എന്ന വ്യക്തി  പഞ്ചായത്തിന് വിട്ടു നല്‍കിയ ഒരുസെന്റ് ഭൂമിയില്‍  പതിനായിരം ലിറ്റര്‍ ഉള്‍കൊള്ളുന്ന രണ്ടു ടാങ്കുകള്‍ സ്ഥാപിച്ചാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. നിര്‍മാണം പൂര്‍ത്തീകരിച്ച കുഴല്‍ കിണറില്‍ നിന്നുമാണ് വെള്ളം ടാങ്കിലേക്ക് എത്തുന്നത്. ഏപ്രില്‍ - മെയ് മാസങ്ങളില്‍ കുടിവെള്ളപ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അടിയന്തര പ്രാധാന്യത്തോടെ  പദ്ധതി തയ്യാറാക്കിയത്.  നിലവിലുള്ള കുഴല്‍ കിണറില്‍ നിന്നും കുടിവെള്ള പദ്ധതിക്ക് ആവശ്യമായതും ഗുണമേന്മയുള്ളതുമായ വെള്ളം ഉണ്ടെന്ന് ഉറപ്പു വരുത്തിയതിന് ശേഷമാണ് പദ്ധതി നടപ്പിലാക്കിയത്. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ രഞ്ജിത്, വൈസ് പ്രസിഡന്റ് ഷീല ജോര്‍ജ്, മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, തുടങ്ങിയവര്‍ പങ്കെടുത്തു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആന്റണി വട്ടോളി തുടങ്ങിയവര്‍ പങ്കെടുത്തു.

date