Skip to main content

കോവിഡാനന്തര കിടത്തി ചികിത്സാ സൗകര്യം ആരംഭിച്ചു

വളവന്നൂര്‍ ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ കോവിഡ് നെഗറ്റീവായവര്‍ക്ക് ആരോഗ്യം വീണ്ടെടുക്കാന്‍ രോഗികള്‍ക്ക് കിടത്തി ചികിത്സ ആരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആയുഷ് വകുപ്പിന്റെ പുനര്‍ജനി ചികിത്സാ പദ്ധതി പ്രകാരമാണ് രോഗികള്‍ക്ക് കിടത്തി ചികിത്സ. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ നിര്‍വഹിച്ചു. കോവിഡ് നെഗറ്റീവായവര്‍ക്കുണ്ടാകുന്ന ക്ഷീണം, കിതപ്പ്, ശ്വാസവൈഷമ്യങ്ങള്‍, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, ഭയം, ആശങ്ക, സന്ധിവേദന തുടങ്ങിയവയ്്ക്കുള്ള ചികിത്സകളാണ് ആശുപത്രിയില്‍ ലഭ്യമാകുക. ഐ.പി സൗകര്യം, യോഗ, കൗണ്‍സലിങ് എന്നിവ കൂടി ചികിത്സയില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, ജില്ലാ പഞ്ചാത്തംഗം ശ്രീദേവി പ്രാക്കുന്ന്, വളവന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി നജ്മത്ത്, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സി. അഷ്‌റഫ്, ജില്ലാപഞ്ചായത്ത് അംഗങ്ങളായ ഫൈസല്‍ എടശ്ശേരി, പി.കെ സബാഹ്, പി.കെ. ഷാഫി, വളവന്നൂര്‍ ഗ്രാമപഞ്ചായത്ത് അംഗം കരീം,  ആശുപത്രി വികസന സമിതി അംഗങ്ങളായ നാസര്‍ കൊട്ടാരത്ത്, മയ്യേരി കുഞ്ഞിമുഹമ്മദ് പാറയില്‍ അലി, ഇ.സക്കീര്‍ മാസ്റ്റര്‍, ഡി. എം. ഒ. ഡോ ഉഷ, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ ആശ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അബ്ദുള്‍ റഷീദ്, ഡോ വി. ബിജോയ്, എ.കെ അഷ്‌റഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

date