Skip to main content

പൊതുവിപണിയിലെ ക്രമക്കേട് സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന തുടരുന്നു

 പൊതുവിപണിയിലെ ക്രമക്കേടുകള്‍ തടയുന്നതിനായി ഏറനാട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃതത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തി.
പന്തലൂര്‍, ആനക്കയം, തെക്കുമ്പാട്, ചേപ്പൂര്‍  എന്നിവടങ്ങളിലെ നാല് റേഷന്‍ കടകളടക്കം ഒന്‍പത് വ്യാപാരസ്ഥാപനങ്ങള്‍ പരിശോധിച്ചു. രണ്ട് റേഷന്‍ കടകളില്‍ ക്രമക്കേട് കണ്ടെത്തി നടപടി സ്വീകരിച്ചു. റേഷന്‍ കടകളില്‍ ജൂണ്‍ മാസത്തെ വിതരണത്തിനുള്ള ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കി. പൊതുവിപണി പരിശോധനയില്‍ വിലനിലവാരം പ്രദര്‍ശിപ്പിക്കാത്തതിന് നാല് കടകള്‍ക്ക് നോട്ടീസ് നല്‍കി. സാമൂഹിക അകലം പാലിക്കാത്തതിന് ഒരു കടക്ക് മുന്നറിയിപ്പ് നല്‍കി. മെഡിക്കല്‍ ഷോപ്പുകള്‍ പരിശോധിച്ച് മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവയുടെ വിലനിലവാരം ഉറപ്പാക്കി. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ സി.എ വിനോദ് കുമാര്‍, റേഷനിങ് ഇന്‍സ്പെക്ടര്‍ സുനില്‍ ദത്ത്, ജീവനക്കാരനായ രഞ്ജിത്ത് എന്നിവര്‍ പങ്കെടുത്തു. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date