Skip to main content

അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡ് കൈവശം  വെച്ചാല്‍ കര്‍ശന നടപടി:

അനര്‍ഹമായി കൈവശം വെച്ചിട്ടുള്ള കാര്‍ഡുകള്‍ സമര്‍പ്പിക്കാനുള്ള അവസാന അവസരം ജൂണ്‍  30 വരെ

മുന്‍ഗണനാ കാര്‍ഡ് കൈവശം വെച്ചിട്ടുളള അനര്‍ഹര്‍ക്ക് നടപടികള്‍ ഇല്ലാതെ കാര്‍ഡ് തിരികെ സമര്‍പ്പിക്കാന്‍ ജൂണ്‍ 30 വരെ അവസരം. അനര്‍ഹമായി മുന്‍ഗണന/എ.എ.വൈവിഭാഗം റേഷന്‍ കാര്‍ഡുകള്‍ കൈവശംവച്ചിട്ടുളള റേഷന്‍ കാര്‍ഡ് ഉടമകള്‍ അതാത് താലൂക്ക് സപ്ലൈ ആഫീസുകളില്‍ കാര്‍ഡുകള്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജൂണ്‍ 30 ന് ശേഷമുള്ള പരിശോധനയില്‍ അനര്‍ഹര്‍ മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍  അനര്‍ഹമായി 2016 നവംബര്‍ മുതല്‍ നാളിതുവരെ കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ അധികവില പിഴ ഈടാക്കും.  പിഴ ഒടുക്കാത്ത പക്ഷം റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കും. സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/പൊതുമേഖല/ബാങ്കിംങ് മേഖലകളില്‍ ജോലിചെയ്യുന്നവര്‍, സര്‍വ്വീസ് പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിവര്‍ മുന്‍ഗണന/എ.എ.വൈകാര്‍ഡുകള്‍ കൈവശംവച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ക്കും ശുപാര്‍ശ ചെയ്യും.

അനര്‍ഹര്‍ ആരെല്ലാം

• സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/പൊതുമേഖല/ബാങ്കിംഗ് മേഖലകളില്‍ ജോലിചെയ്യുന്നവര്‍, സര്‍വ്വീസ് പെന്‍ഷന്‍ വാങ്ങുന്നവര്‍.
• 1000 ചതുരശ്ര അടിയ്ക്കുമുകളില്‍ വിസ്തീര്‍ണ്ണമുളള വീടുളളവര്‍
• നാല്ചക്ര വാഹനമുളള, 25000/ രൂപയ്ക്ക്മുകളില്‍മാസവരുമാനമുളളവര്‍.
• ആദായ നികുതി അടക്കുന്നവര്‍.
• ഒരുഏക്കറില്‍ കൂടുതല്‍ ഭൂമിയുളളവര്‍ എന്നിവര്‍ മുനഗണന/എ.എ.വൈകാര്‍ഡുകള്‍ക്ക് അര്‍ഹരല്ല.

അനര്‍ഹരുടെ വിവരങ്ങള്‍ കൈമാറാം

അനര്‍ഹമായി മുന്‍ഗണന/എ.എ.വൈകാര്‍ഡുകള്‍ കൈവശംവച്ചിട്ടുളളത് ശ്രദ്ധയില്‍പെട്ടാല്‍ അതാത് താലൂക്ക് സപ്ലൈ ആഫീസുകളില്‍ ചുവടെ ചേര്‍ത്ത നമ്പറുകളിലേക്ക് വിളിച്ച് വിവരം അറിയിക്കാം.

കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസ്: 04994230108
ഹൊസ്ദുര്‍ഗ്ഗ്് താലൂക്ക് സപ്ലൈ ഓഫീസ്: 04994 2204044
വെളളരിക്കുണ്ട്്് താലൂക്ക് സപ്ലൈ ഓഫീസ്: 04672242720
മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസ്: 04998240089

date