Skip to main content

പയ്യന്നൂര്‍ നഗരസഭ ഗവ:ആയുര്‍വേദ ആശുപത്രിയില്‍ പുനര്‍ജനി കൊവിഡാനന്തര ചികിത്സ വാര്‍ഡ് തുറന്നു

സംസ്ഥാന സര്‍ക്കാരിന്റെ ആയുര്‍വേദ ചികിത്സാ രംഗത്തെ പദ്ധതിയായ പുനര്‍ജനി കൊവിഡാനന്തര ചികിത്സയ്ക്ക്  കണ്ടോത്ത് ആയുര്‍വേദാശുപത്രിയില്‍  സൗകര്യമൊരുക്കി. നഗരസഭാധ്യക്ഷ
കെ വി ലളിത ഉദ്ഘാടനം ചെയ്തു. കൊവിഡ് മൂലം ശരീരത്തിനും മനസിനും ഉണ്ടാകുന്ന അനാരോഗ്യം മാറ്റുവാനും ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാനും വേണ്ട മരുന്നുകള്‍ രോഗിയെ പരിശോധിച്ച് നല്‍കുന്ന പദ്ധതിയാണ് 'പുനര്‍ജനി' കൊവിഡ് - 19 നെ അതിജീവിച്ചവരില്‍ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ട് കണ്ടു വരുന്നുണ്ട്.  കിതപ്പ് ,ശ്വാസംമുട്ടല്‍ കഠിനമായ ക്ഷീണം, മുടി കൊഴിച്ചില്‍, പേശീ വേദന, സന്ധിവേദന, ഉറക്കകുറവ്,  എന്നിവയാണ് കൊവിഡാനന്തര പ്രശ്‌നങ്ങളില്‍ കൂടുതല്‍.  നഗരസഭയുടെ  ഗവ: ആയുര്‍വേദാശുപത്രിയില്‍ ചികിത്സ വാര്‍ഡ്, ഒ പി ,ക്ലിനിക്കില്‍  കോവിഡ് രോഗം മാറി  , ശാരീരിക-മാനസിക  പ്രയാസമനുഭവിക്കുന്നവരെ കിടത്തി ചികിത്സ നല്‍കുന്നതിനും, രോഗ ലക്ഷണമുള്ളവര്‍ക്ക് ചികിത്സ, പ്രതിരോധ മരുന്നും നല്‍കുന്നതിനുമുള്ള സൗകര്യമുണ്ട്.  രാവിലെ ഒമ്പത് മുതല്‍ രണ്ട് മണി വരെ കാഷ്വാലിറ്റിയില്‍ ഡോക്ടറെ കാണുന്നതിനും ചികിത്സ ലഭ്യമാക്കുന്നതിനും സാധിക്കും. പരിപാടിയില്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ  വി വി സജിത അദ്ധ്യക്ഷത വഹിച്ചു.  കൗണ്‍സിലര്‍ ഫല്‍ഗുനന്‍ , ആയുര്‍വേദാശുപത്രി ഡോക്ടര്‍ നിമിത, ഡോക്ടര്‍ ഗോപിനാഥന്‍, സ്റ്റാഫ് സെക്രട്ടറി പവിത്രന്‍  എന്നിവര്‍  സംസാരിച്ചു.ഡോക്ടര്‍ സൗഭാഗ്യ പദ്ധതി വിശദീകരിച്ചു

date