Skip to main content

കിഫ്ബി റോഡ് : എം എല്‍ എ സ്ഥലം സന്ദര്‍ശിച്ചു

 

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11.99 കോടി രൂപ ചെലവില്‍ നവീകരണം നടത്തുന്ന അക്കിക്കാവ് -  കടങ്ങോട് - എരുമപ്പെട്ടി റോഡിന്‍റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ എം എല്‍ എ എ.സി മൊയ്തീന്‍ സ്ഥലം സന്ദര്‍ശിച്ചു. അക്കിക്കാവ് സെന്‍റര്‍ മുതല്‍ പുത്തന്‍കുളം വരെയുള്ള പ്രദേശങ്ങളാണ് തദ്ദേശ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ കൂടെ എം എല്‍ എ സന്ദര്‍ശിച്ചത്.  

 

കടവല്ലൂര്‍ പഞ്ചായത്തിലുള്‍പ്പെട്ട റോഡിന്‍റെ നിര്‍മ്മാണ സ്ഥലത്തുള്ള കുടിവെള്ള പദ്ധതികളുടെ പൈപ്പ് മാറ്റി സ്ഥാപിക്കുന്ന നടപടികള്‍ വിലയിരുത്തി. പ്രവൃത്തിയ്ക്ക് പദ്ധതിച്ചിലവിന് പുറമേ 3.02 കോടി രൂപ പ്രത്യേകമായി അനുവദിച്ചിരുന്നു. ഇത് ജൂലൈ മാസത്തില്‍ തന്നെ പൂര്‍ത്തിയാകുമൈന്ന് വാട്ടര്‍ അതോറിറ്റി അധികൃതരും കരാറുകാരനും എം എല്‍ എയ്ക്ക് ഉറപ്പ് നല്‍കിയി.

 

90 ദിവസങ്ങള്‍ക്കുള്ളില്‍ റോഡ് സഞ്ചാരയോഗ്യമാക്കി തുറന്ന് നല്‍കുന്നതിനുള്ള അവശേഷിക്കുന്ന പണികള്‍ പൂര്‍ത്തിയാക്കാമെന്ന് പൊതുമരാത്ത് നിരത്ത് വിഭാഗവും കിഫ്ബി പ്രോജക്ട് ടീമും കരാറുകാരും ഉറപ്പു നല്‍കി.  

 

കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ഐ.രാജേന്ദ്രന്‍, വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത് വിഭാഗം, കിഫ്ബി പ്രോജക്ട് വിഭാഗം ഉദ്യോഗസ്ഥരും കരാറുകാരും സ്ഥലം സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

date