Skip to main content

ജില്ലയിൽ 815 പേർക്ക് കോവിഡ്; 814 പേർക്ക് രോഗമുക്തി

 

-  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.64 %

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ബുധനാഴ്ച (ജൂൺ 23) 815 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 814 പേർ രോഗമുക്തരായി. 8.64 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 804 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പത്ത് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. ആകെ 186007
പേർ രോഗമുക്തരായി. 8413 പേർ ചികിത്സയിലുണ്ട്.

222 പേർ കോവിഡ് ആശുപത്രികളിലും 1466 പേർ സി.എഫ്.എൽ.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 5478 പേർ വീടുകളിൽ ഐസൊലേഷനിലുണ്ട്. 164 പേരെ ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. 2162 പേർ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടു. 1972 പേർ നിരീക്ഷണത്തിന് നിർദേശിക്കപ്പെട്ടു. ആകെ 23467 പേർ നിരീക്ഷണത്തിൽ കഴിയുന്നു. 9432 സാമ്പിളുകളാണ് ബുധനാഴ്ച പരിശോധനയ്ക്ക് അയച്ചത്.
 

date