Skip to main content

രോഗസാധ്യത കൂടുതലുള്ളവരെ കേന്ദ്രീകരിച്ചുള്ള പരിശോധന ശക്തമാക്കും

എറണാകുളം: വ്യാപക കോവിഡ് പരിശോധനയ്ക്കൊപ്പം രോഗസാധ്യത കൂടുതലുള്ളവരെ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ ജില്ലയിൽ ശക്തമാക്കും. പുതുതായി രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങൾക്കായി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ അറിയിച്ചു.

     ഈ മാസം 28-ാം തീയതി മുതൽ ജില്ലയിലെ  വിവിധ വാക്സിനേഷൻ കേന്ദ്രങ്ങളിൽ കൂടുതൽ പേർക്ക് വാക്സിൻ നൽകും. ജില്ലയിൽ ഇതുവരെ 15.30 ലക്ഷം പേർക്ക് വാക്സിൻ നൽകിയതായി ജില്ലാ വാക്സിനേഷൻ ഓഫീസർ അറിയിച്ചു. കോളനികൾ കേന്ദ്രീകരിച്ചുള്ള പ്രത്യേക വാക്സിനേഷൻ പദ്ധതി കൊച്ചി നഗരസഭയിൽ ആരംഭിച്ചു. 

    പദ്ധതി വിജയകരമാണെന്നും മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലും സമാന രീതിയിൽ പ്രത്യേക വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും വാക്സിനേഷൻ ഓഫീസർ അറിയിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date