Skip to main content

പുന്നപ്ര വടക്ക് പഞ്ചായത്തിൽ ഔഷധ ധൂപസന്ധ്യ ആചരിച്ചു

 

ആലപ്പുഴ : പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിൻറെയും ആയുർവ്വേദ ഡിസ്‌പെൻസറിയുടെയും നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ഔഷധചൂർണം ധൂപനം ചെയ്തു. ധൂപസന്ധ്യ  ഔഷധദ്രവ്യങ്ങൾ തീക്കനലിലിട്ട് പുകച്ച് അന്തരീക്ഷം ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ധൂപനം. പുരാതനകാലം മുതൽ തന്നെ അനുവർത്തിച്ചു വരുന്ന ഒരു ദിനചര്യയാണിത്.  ധൂപനത്തിനായി ഉപയോഗിക്കാവുന്ന  ശ്രേഷ്ഠമായ  യോഗമാണ് അപരാജിത ധൂപചൂർണ്ണം. 
എല്ലാ വീടുകളിലും ഒരേദിവസം, ഒരേസമയം ധൂപനം ചെയ്യുക വഴി പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
ആയുർവേദ ഔഷധമായ അപരാജിത ധൂമ ചൂർണ്ണം പഞ്ചായത്തിലെ എല്ലാ വീടുകളിലും എത്തിക്കുന്നതിൽ പഞ്ചായത്തംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ, ആശ പ്രവർത്തകർ മികച്ച പങ്കു വഹിച്ചുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ പറഞ്ഞു. ആയൂർവേദ, ഹോമിയോ, അലോപ്പതി വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് പഞ്ചായത്തിൽ ശുചീകരണ- രോഗ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്.

date