Skip to main content

കോവിഡ് അതിവ്യാപനം മൂന്നു പഞ്ചായത്തുകളിൽ; 45 തദ്ദേശസ്ഥാപനങ്ങളിൽ മിതവ്യാപനം

 

- 30 പഞ്ചായത്തുകൾ 'എ'വിഭാഗത്തിൽ
- 45 തദ്ദേശസ്ഥാപനങ്ങൾ 'ബി' വിഭാഗത്തിൽ
- മൂന്നു പഞ്ചായത്തുകൾ 'സി' വിഭാഗത്തിൽ;
- ജില്ലയിൽ അതിതീവ്ര രോഗവ്യാപനമുള്ള (ഡി വിഭാഗം) തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്ല
- നിയന്ത്രണങ്ങൾക്കും ഇളവുകൾക്കും ജൂൺ 30 വരെ പ്രാബല്യം

ആലപ്പുഴ: ജില്ലയിൽ പ്രതിവാര കോവിഡ് 19 പരിശോധന നിരക്കിന്റെ (ടി.പി.ആർ) അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരസ്ഥാപനങ്ങളെ തിരിച്ച് ജൂൺ 30 വരെ ഇളവുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി ജില്ല കളക്ടർ ഉത്തരവായി. ജൂൺ 17 മുതൽ ജൂൺ 23 വരെയുള്ള പ്രതിവാര ടി.പി.ആർ. നിരക്കിനെ അടിസ്ഥാനമാക്കിയാണ് ഇന്നു മുതൽ(ജൂൺ 24) നിയന്ത്രണങ്ങളും ഇളവുകളും ഏർപ്പെടുത്തിയിട്ടുള്ളത്.
ടി.പി.ആർ. എട്ടു ശതമാനത്തിൽ കുറവായ രോഗവ്യാപനം കുറഞ്ഞ പ്രദേശങ്ങളെ എ വിഭാഗത്തിലും എട്ടു മുതൽ 16 ശതമാനം വരെ ടി.പി.ആറുള്ള മിതരോഗവ്യാപനമുള്ള പ്രദേശങ്ങളെ ബി വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 16 മുതൽ 24 ശതമാനം വരെ ടി.പി.ആറുള്ള അതിവ്യാപനമുള്ള പ്രദേശങ്ങളെ സി വിഭാഗത്തിലും 24 ശതമാനത്തിനു മുകളിൽ ടി.പി.ആറുള്ള അതിതീവ്ര രോഗവ്യാപന പ്രദേശങ്ങളെ ഡി വിഭാഗത്തിലും ഉൾപ്പെടുത്തിയാണ് നിയന്ത്രണങ്ങളും ഇളവുകളുമുള്ളത്. ജില്ലയിൽ അതിതീവ്ര രോഗവ്യാപനമുള്ള ഡി വിഭാഗത്തിൽവരുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്ല. മൂന്നു പഞ്ചായത്തുകൾ സി വിഭാഗത്തിലും ആറു നഗരസഭകളും 39 പഞ്ചായത്തുകളും ബി വിഭാഗത്തിലും 30 പഞ്ചായത്തുകൾ എ വിഭാഗത്തിലും ഉൾപ്പെടുന്നു. 

സി വിഭാഗം പഞ്ചായത്തുകൾ-പ്രതിവാര കോവിഡ് പരിശോധന നിരക്ക് ബ്രായ്ക്കറ്റിൽ: 

പാണാവള്ളി(19.13 ശതമാനം), പുളിങ്കുന്ന്(19.92), വള്ളികുന്നം (17.15)

ബി വിഭാഗം തദ്ദേശസ്ഥാപനങ്ങൾ: 

നഗരസഭകൾ- ആലപ്പുഴ (11.47), ചെങ്ങന്നൂർ (9.67), ചേർത്തല (10.15), ഹരിപ്പാട് (10.14), മാവേലിക്കര (11.00), കായംകുളം(14.23)
ഗ്രാമപഞ്ചായത്തുകൾ- ആറാട്ടുപുഴ(11.33), അമ്പലപ്പുഴ തെക്ക്(14.25), അരൂക്കുറ്റി(10.52), അരൂർ(11.60), മണ്ണഞ്ചേരി (9.99), ചമ്പക്കുളം(10.02), ചേപ്പാട് (12.88), ചേർത്തല തെക്ക് (8.17), ചെട്ടികുളങ്ങര (10.73), ചിങ്ങോലി (12.74), ചുനക്കര (9.18), കടക്കരപ്പള്ളി (11.81), കൈനകരി (12.94), കണ്ടല്ലൂർ (14.13), കഞ്ഞിക്കുഴി (13.72), കാർത്തികപ്പള്ളി (8.15), കരുവാറ്റ (10.39), കോടംതുരുത്ത് (9.14), കൃഷ്ണപുരം (9.13), മാന്നാർ (11.56), മാരാരിക്കുളം വടക്ക് (9.37), മാരാരിക്കുളം തെക്ക്(9.64), താമരക്കുളം (12.02), മുളക്കുഴ (13.83), മുതുകുളം (10.24), മുട്ടാർ (12.82), നീലംപേരൂർ (9.16), പാണ്ടനാട് (10.70), പട്ടണക്കാട് (14.35), പെരുമ്പളം (10.59), പുന്നപ്ര വടക്ക്(9.28), പുറക്കാട് (9.60), രാമങ്കരി (8.81), തകഴി (9.97), തണ്ണീർമുക്കം (13.19), തഴക്കര (9.83), തുറവൂർ (9.78), വയലാർ (10.87), വെൺമണി (12.68).

എ വിഭാഗം പഞ്ചായത്തുകൾ: 

ആല(7.83), അമ്പലപ്പുഴ വടക്ക്(7.28), ആര്യാട് (6.85), ഭരണിക്കാവ് (5.15), ബുധനൂർ (7.10), ചേന്നംപള്ളിപ്പുറം (5.23), ചെന്നിത്തല തൃപ്പെരുന്തുറ(7.56), ചെറിയനാട് (3.48), ചെറുതന(6.65), ദേവികുളങ്ങര(6.38), എടത്വാ(5.43), എഴുപുന്ന(6.30), കാവാലം(3.73), കുമാരപുരം(4.11), കുത്തിയതോട്(5.56), മാവേലിക്കര തെക്കേക്കര(6.03), മുഹമ്മ(4.57), നെടുമുടി(6.09), നൂറനാട്(6.70), പാലമേൽ(6.74), പള്ളിപ്പാട്(7.11), പത്തിയൂർ(5.46), പുലിയൂർ(4.31), പുന്നപ്ര തെക്ക്(5.84), തലവടി(5.91), തിരുവൻവണ്ടൂർ(6.91), തൃക്കുന്നപ്പുഴ(6.45), തൈക്കാട്ടുശേരി(4.81), വീയപുരം(4.18), വെളിയനാട്(3.23). 

വിവിധ വിഭാഗങ്ങളിലുള്ള പ്രദേശങ്ങളിൽ സർക്കാർ ജൂൺ 15, 22 തീയതികളിൽ ഇറക്കിയ ഉത്തരവു പ്രകാരമുള്ള നിയന്ത്രണങ്ങളും ഇളവുകളുമുണ്ടാകും. നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ല കളക്ടർ പറഞ്ഞു. നിയന്ത്രിതമേഖലകളിൽ കർശനനിയന്ത്രണങ്ങൾ തുടരും

date