Skip to main content

നവകേരളത്തിന് വെളിച്ചമേകി കുട്ടികള്‍ക്കായി  മുഖ്യമന്ത്രിയുടെ കത്തും കൈപ്പുസ്തകവും

നവകേരളത്തിന് വെളിച്ചമേകി നല്ല നാളെയെ സൃഷ്ടിക്കുന്നതിന് കുട്ടികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുതിയ കത്ത് അടങ്ങുന്ന ജീവിത പാഠം, പാഠത്തിനപ്പുറം എന്നീ കൈപ്പുസ്തകങ്ങള്‍ ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തു.  ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തയാറാക്കിയിട്ടുള്ള കൈപ്പുസ്തകങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് സ്കൂളുകള്‍ മുഖേന സൗജന്യമായാണ് വിതരണം ചെയ്തത്. ലോക പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി ജില്ലയിലെ സ്കൂളുകളില്‍ സംഘടിപ്പിച്ച പരിപാടികളിലാണ് കൈപ്പുസ്തകങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത്. മനോഹരമായ ചിത്രങ്ങള്‍ ഉള്‍പ്പെടെ ലളിതമായ ഭാഷയില്‍ ആകര്‍ഷകമായാണ് ജീവിതപാഠവും പാഠത്തിനപ്പുറവും തയാറാക്കിയിട്ടുള്ളത്.
 

date