Skip to main content

കോവിഡ്: പരിശോധന ശക്തമാക്കി പോലിസ്

 

 

 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ പരിശോധന കര്‍ശനമാക്കി പോലീസ്. നഗര പരിധിയില്‍ 530 പോലീസ് ഉദ്യോഗസ്ഥരെയും റൂറലില്‍ 300 പേരെയുമാണ് കോവിഡ് പ്രതിരോധത്തിനായി വിന്യസിച്ചത്. എല്ലാ പോലീസ് സ്റ്റേഷന്റെ മുന്നിലും ഒരു ചെക്കിങ് പോയിന്റ് അധികമായി ആരംഭിച്ചു. കടകളില്‍ സാമൂഹ്യ അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്നതിനായി നാലു പേരടങ്ങുന്ന സ്‌ക്വാഡും സജ്ജമാക്കിയിട്ടുണ്ട്. 

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ നഗര പരിധിയില്‍ 998 കടകള്‍ പരിശോധിച്ചതില്‍ 19 കടകള്‍ അടപ്പിച്ചു. ഏഴ് കടകള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 5918 വാഹനങ്ങള്‍ പരിശോധിച്ചു. ഇതില്‍ 121 വാഹനങ്ങള്‍ പിടിച്ചെടുത്തു. നാല് വാഹനങ്ങള്‍ക്കെതിരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 484 പേര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 
സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിന്റെയും പേരില്‍ നഗര പരിധിയില്‍ 46 കേസുകളും റൂറലില്‍ 66 കേസുകളുമാണെടുത്തത്. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ നഗര പരിധിയില്‍ 253 കേസുകളും റൂറലില്‍ 119 കേസുകളുമെടുത്തു.

date