Skip to main content

വോളണ്ടിയര്‍ പരിശീലനം

 

 

നെഹ്‌റു യുവകേന്ദ്രയുടെ ബ്‌ളോക്ക് തലത്തില്‍ നിയമിതരായ നാഷണല്‍ യൂത്ത് വോളണ്ടിയര്‍മാര്‍ക്കുള്ള പ്രാഥമിക പരിശീലന പരിപാടി തൃശൂര്‍ ജില്ലാ വികസന കമ്മീഷണര്‍ അരുണ്‍.കെ.വിജയന്‍ ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവകേന്ദ്ര ഡെപ്യൂട്ടി ഡയറക്ടര്‍ എം. അനില്‍കുമാര്‍ അധ്യക്ഷനായി. ദേശീയ നൈപുണ്യ വികസന മിഷന്റെ ജില്ലാ നൈപുണ്യവികസന പദ്ധതി, കേരള തൊഴില്‍ നൈപുണ്യ വകുപ്പിന്റെ സ്‌കില്‍ രജിസ്ട്രി, മഴവെള്ള സംഭരണം എന്നി വിഷയങ്ങളിലായിരുന്നു പരിശീലനം. ജില്ലാ ഡെപ്യൂട്ടി പ്‌ളാനിങ് ഓഫീസര്‍ കെ.ബി.ബാബുകുമാര്‍ ക്ലാസെടുത്തു. ഒ. നന്ദകുമാര്‍, എം.എസ്. അശ്വതി എന്നിവര്‍ പ്രസംഗിച്ചു. യൂത്ത് ക്ലബ്ബുകളുമായി ചേര്‍ന്ന് കേന്ദ്ര, സംസ്ഥാന  സര്‍ക്കാരുകളുടെ വിവിധ പരിപാടികള്‍ ജനങ്ങളിലെത്തിക്കുകയാണ് വോളണ്ടിയര്‍മാരുടെ ചുമതല.

date