Skip to main content

ഇലക്ട്രിക് ഓട്ടോ സൗജന്യമായി നല്‍കുന്നു

ജില്ലയിലെ നാഷണല്‍ ട്രസ്റ്റ് നിയമത്തിലുള്‍പ്പെടുന്ന ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാദ്ധ്യം, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നിവ ബാധിച്ച മക്കളുള്ള ബി.പി.എല്‍ കുടുംബത്തിലെ ഭര്‍ത്താവ് ഉപേക്ഷിച്ചവരോ/ വിധവകളോ ആയ മറ്റ് വരുമാന മാര്‍ഗങ്ങള്‍ ഇല്ലാത്തതും ത്രീ വീലര്‍ ലൈസന്‍സ് ഉള്ളവരുമായവര്‍ക്ക് ഇലക്ട്രിക് ഓട്ടോ സൗജന്യമായി നല്‍കുന്ന പദ്ധതിക്കായി ഭിന്നശേഷി സര്‍ട്ടിഫിക്കററ്, വരുമാന സര്‍ട്ടിഫിക്കററ്, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക്, വിധവ സര്‍ട്ടിഫിക്കറ്റ് / പുനര്‍ വിവാഹിതയല്ല എന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷ യോടൊപ്പം 2021 ആഗസ്റ്റ് 31 നകം ജില്ലാ ജില്ലാ സാമൂഹൃനീതി ഓഫീസ്, ചെമ്പുക്കാവ്, മിനി സിവില്‍ സ്റ്റേഷന്‍, തൃശൂര്‍ എന്ന മേല്‍വിലാസത്തിലോ കാര്യാലയത്തിലോ നേരിട്ടോ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ വിളിക്കേണ്ട നമ്പര്‍- 0487 -2321702.

date