Skip to main content

കോവിഡ് പ്രതിരോധത്തിന്  ഫയർ-റസ്‌ക്യൂ സിവിൽ ഡിഫൻസ് ടീമും

 

ആലപ്പുഴ: ജില്ലയിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഫയർ ആൻഡ് റസ്‌ക്യൂ സർവീസിന്റെ സിവിൽ ഡിഫൻസ് ടീമിനെ നിയോഗിച്ച് ജില്ല കളക്ടർ എ. അലക്‌സാണ്ടർ ഉത്തരവായി.

ജില്ലയിലെ തീരപ്രദേശങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് എല്ലാ ദിവസവും സിവിൽ ഡിഫൻസ് ടീം പരിശോധിക്കും. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരുടെ വിവരം പൊലീസിന് കൈമാറും. ജില്ല ഫയർ ഓഫീസർ പ്രതിദിന പ്രവർത്തനം വിലയിരുത്തും. ജില്ല ഫയർ ഓഫീസർ ബന്ധപ്പെട്ട പൊലീസ് എസ്.എച്ച്.ഒ.യുമായി കൂടിയാലോചിച്ച് സിവിൽ ഡിഫൻസ് ടീമിനെ വിന്യസിക്കും. സിവിൽ ഡിഫൻസ് ടീമിന് ആവശ്യമായ പൊലീസ് സഹായം ജില്ല പൊലീസ് മേധാവി ഉറപ്പാക്കും.

date