Skip to main content

മരങ്ങള്‍ ലേലം ചെയ്യും

 

പൊതുമരാമത്ത് വകുപ്പ് മുട്ടം നിരത്തുവിഭാഗത്തിന്റെ കീഴില്‍ പഴയ മറ്റം കുരിശുപള്ളിക്കു സമീപം നില്‍ക്കുന്ന മഴമരം, മുട്ടം - കരിങ്കുന്നം റോഡില്‍ ഒറ്റല്ലൂര്‍ പാലത്തിനരികിലുള്ള തേരകം, ലൂണാര്‍ ഔട്ട് ലെറ്റിന് സമീപം നില്‍ക്കുന്ന സ്പതോഡിയം, തൊടുപുഴ- പുളിയന്‍ മല റോഡില്‍ അറക്കുളം പഞ്ചായത്ത് ആറാം വാര്‍ഡില്‍ കളപ്പുര സിറ്റി ഭാഗത്ത് നില്‍ക്കുന്ന മണിമരുത് , ഇതേ റോഡില്‍ കുളമാവ് ബസ് സ്റ്റാന്‍ഡിനു സമീപം നില്‍ക്കുന്ന മഴമരം എന്നിവ ആഗസ്റ്റ് എട്ടിന് രാവിലെ 10.30 ന്  അതത് ഇടങ്ങളില്‍ ലേലം ചെയ്തു വില്‍ക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ക്വട്ടേഷനുകള്‍ ആഗസ്റ്റ് 5 ന് വൈകിട്ട് അഞ്ച് വരെ മുട്ടം പൊതുമരാമത്ത് നിരത്ത് വിഭാഗം ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04862 226218

date