Skip to main content

കെ.ഹരിലാല്‍ ഇന്ന് വിരമിക്കുന്നു

 

  കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിലെ നെഹ്‌റു യുവ കേന്ദ്രയുടെ ദക്ഷിണ മേഖലാ ഡെപ്യൂട്ടി ഡയറക്ടറായ കെ ഹരിലാല്‍ 29 വര്‍ഷത്തെ സേവനത്തിനു ശേഷം ഈ മാസം 31 ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നു. 1992 ബാച്ചില്‍പ്പെട്ട ഹരിലാല്‍ വയനാട് ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്ററായി 1992 സെപ്റ്റംബര്‍ മാസത്തിലാണ് ജോലിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് കോഴിക്കോട്, എറണാകുളം, തൃശൂര്‍, ഇടുക്കി, പത്തനംതിട്ട, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ സേവനമനുഷ്ഠിച്ചു. യു.എന്‍.ഡി.പി, കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം, സി.റ്റി.വി. എന്നിവ സംയുക്തമായി സംഘടിപ്പിച്ച മികച്ച പരിസ്ഥിതി പ്രവര്‍ത്തകനുള്ള ദേശീയ അവാര്‍ഡ് 2011 ല്‍ ലഭിച്ചിട്ടുണ്ട്. 2021 ല്‍ ദക്ഷിണ മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി പ്രൊമോഷന്‍ ലഭിച്ചു. ആലപ്പുഴ ജില്ലക്കാരനായ ഹരിലാല്‍ ഇപ്പോള്‍ തൊടുപുഴ സ്വദേശിയാണ്. ഭാര്യ സുജ ഹരിലാല്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തില്‍ ജോലി നോക്കുന്നു. മകള്‍ ആരതി, മരുമകന്‍ നിതിന്‍ (സൗദി അറേബ്യ), മകന്‍ അക്ഷയ്‌ലാല്‍( ബി.ടെക് വിദ്യാര്‍ത്ഥി).

date