Skip to main content

വെബിനാര്‍ സംഘടിപ്പിച്ചു

 

ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെമ്പാടും നടക്കുന്ന സ്ത്രീധന വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി തൊടുപുഴ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെ നേതത്വത്തില്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മാരും ഓരോ വാര്‍ഡിനെ പ്രതിനിധീകരിച്ച് അംഗങ്ങളും പങ്കെടുത്ത വെബിനാര്‍ നടന്നു.
ഇടുക്കി ജില്ലാ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയും തൊടുപുഴ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍മാനുമായ നിക്‌സണ്‍ എം ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. തൊടുപുഴ മുന്‍സിഫ് മജിസ്‌ട്രേറ്റ് ഡോ. എല്‍സ കാതറിന്‍ ജോര്‍ജ് വിഷയാവതരണം നടത്തി. തൊടുപുഴ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി സെക്രട്ടറി ആശാ കെ മാത്യു, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് എന്നിവര്‍ സംസാരിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിനെ പ്രതിനിധീകരിച്ച് 60 തോളം പേര്‍ വെബിനാറില്‍ പങ്കെടുത്തു

date